പ്രവേശനോൽസവം 2026

 
സ്വാഗതം
 
അധ്യക്ഷത
 
സമ്മാനദാനം
 
 
 
 
സമ്മാനദാനം
 
നന്ദി

2026 ജൂൺ 1, ഞങ്ങളുടെ സ്കൂളിൽ പുതിയൊരു അധ്യയന വർഷം കൂടി ആരംഭിച്ചു. ഈശ്വര പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷില്ലി സെബാസ്റ്റ്യൻ സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു. മുൻപി ടി എ പ്രസിഡന്റ് സാബു അവണ്ണൂർ അധ്യക്ഷത വഹിച്ചു. നെല്ലിപ്പൊയിൽ വാർഡ് മെമ്പർ ശ്രീ വിൻസൺ തറപ്പേൽ യോഗം ഉദ്ഘാടനം ചെയ്തു. എം പിടിഎ പ്രസിഡന്റ് ശ്രീമതി അനു മിനീഷ് പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. കുട്ടികൾ നൃത്ത നൃത്ത്യങ്ങളോടെ നവാഗതരെ സ്വാഗതം ചെയ്തു. കുട്ടികൾക്ക് പേനയും ഒപ്പം മധുരവും നൽകി. ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ്മന്ത്രി എൻ ഷംസുദ്ദീൻ കുട്ടികൾക്ക് ആശംസകൾ നൽകുന്ന വീഡിയോ ചടങ്ങിനിടയിൽ പ്രദർശിപ്പിച്ചു. അധ്യാപക പ്രതിനിധി ശ്രീമതി ലിനറ്റ് ജോസഫ് നന്ദി അർപ്പിച്ചു സംസാരിച്ചു. Little kites അംഗങ്ങൾ മുഴുവൻ പരിപാടിയുടെയും വീഡിയോയും ഫോട്ടോയും എടുത്ത് ഡോക്യുമെന്റേഷൻ തയ്യാറാക്കി.