കൈകൾ കഴുകണം സോപ്പു കൊണ്ട്
തുമ്മുമ്പോഴും ചുമക്കുമ്പോഴും
വായും മൂക്കും മൂടണം തൂവാലകൊണ്ട്
ഇടയ്ക്കിടെ കൈകൾ മുഖത്തേക്കു കൊണ്ടു
പോകുന്ന ശീലവും മാറ്റിടേണെ
പുറത്തുപോയ് വന്നാലുടൻ കൈകാൽ
ശുചിയാക്കുന്ന ശീലവും വേണമല്ലോ
പൊതുസ്ഥലങ്ങളിൽ തുപ്പുന്ന ശീലവും
മാറ്റിടേണം നാം ശുചിത്വമുള്ളവരാകാൻ
വ്യക്തിശുചിത്വം പാലിക്കുമ്പോൽ നാം
പരിസരവും ശുചിയാക്കിടേണം
സ്നേഹിച്ചിടേണം പരിസ്ഥിതിയെ
ചെടികളും പൂക്കളും പൂമ്പാറ്റകളും
ഈ മണ്ണിൻ വരദാനമല്ലോ?
വെടിയാം നമ്മൾ തൻ ദുശ്ശീലങ്ങൾ
മടങ്ങിടാം പ്രകൃതിയിലേക്ക്
നമ്മുടെ പരിസരം പൂവനമാക്കി മാറ്റാം
മണ്ണും മരങ്ങളും ഇല്ലാതെ ഭൂവിൽ
വാഴുവാനാകുമോ മർത്യനെന്നും
പഴയകാല ശീലങ്ങെളെന്നു നാം
പുച്ഛിരുന്ന നല്ല ശീലങ്ങൾ പാലിച്ചീടാം
നമുക്കും അനന്തര തലമുയ്ക്കുമായ്
ഈശ്വരൻ തൻദാനമാം ഈ പ്രകൃതിയെ
പാലിച്ചീടാം നമുക്കൊന്നായ്.