കൈതൊഴാം കൈതൊഴാം കോവിഡേ
ദൂരേയ്ക്ക് പോയി മറയുക നീ.......
ആരുംകാണാമറയത്തേയ്ക്ക് പോയി മറയുക നീ
സോപ്പിനെയും മാസ്കിനെയും പേടിക്കും കോവിഡേ
ലോകത്തുനിന്നും മറയുക നീ.......
(കൈതൊഴാം......)
ഉറ്റവരെയും ഉടയവരെയും കാത്തിടേണേ
കഷ്ടനഷ്ടങ്ങളകറ്റിടേണേ......
വശ്വാസവുംവിജ്ഞാനവും ഒത്തുചേർന്ന്
ജീവനേയും സ്വത്തിനേയും കാത്തിടേണേ.
(കൈതൊഴാം.....)
കഷ്ടങ്ങളെപ്പൊഴും കഷ്ടങ്ങളാണ്
നഷ്ടങ്ങളെപ്പൊഴും നഷ്ടങ്ങളാണ്
കൂട്ടരെയും കുടുംബത്തെയും കൂട്ടിലടയ്ക്കാതെ
അദ്ധ്വാനിച്ചു ജീവിക്കാനനുഗ്രഹിയ്ക്ക
(കൈതൊഴാം.......)
രാജാവായാലും യാചകനായാലും
നിൻമുന്നിലെല്ലാരും തുല്യരാണ്
ലോകം മുഴുവൻ ശാന്തി പകരാനായ്
ലോകത്തെ വിട്ടു നീ ദൂരേയ്ക്ക് പോകുക
(കൈതൊഴാം.......)
അലസരും ആലംബഹീനരുമാകാതെ
കൂടുമ്പോളിമ്പമായ് തീരാനനുഗ്രഹിയ്ക്ക
ലോകത്തെ മുഴുവൻലോക്കപ്പിലാക്കിയ
കോവിഡേ നിൻമുമ്പിലെല്ലാരും തുല്യരാണ്
(കൈതൊഴാം......)