വറ്റിവരണ്ട ഹൃത്തടം പോലെ
ഉണങ്ങിവരണ്ടൊരു ഭൂതലവും
സ്വാർത്ഥത തന്നെ പേറിനടന്നവൻ
മണ്ണിന്റെ നൈർമല്യം ചാമ്പലാക്കി
എന്തിനേം ഏതിനേം പണമായി മാറ്റിടാൻ
പിണമായ് മാറിയ മർത്യജന്മം
വെട്ടിയമർത്തിയീ പാരിടത്തെ
മാലിന്യം തന്നുടെ കൂമ്പാര-
മാക്കിയീ പുണ്യഭൂമിയെ
ബുദ്ധി വികസിച്ചു ശാസ്ത്രം വളർന്നു എങ്കിലും
തകർന്നു പോയി മനുഷ്യർ തൻ സ്നേഹാർദ്രത
നേട്ടങ്ങൾ പലതും കോട്ടമായ് മാറ്റുന്നു
മാനുഷ്യർ തന്നുടെ അത്യാഗ്രഹം
രോഗം പെരുകി മാറാവ്യാധികൾ പടർന്നു
മൃത്യുതൻ കരഗ്രസ്ഥമാക്കി മനുഷ്യ ജീവൻ
പാലിക്കണം നമ്മൾ വ്യക്തി ശുചിത്വവും
പരിസര ശുചിത്വവും
വ്യക്തിബന്ധത്തിലും
നിയമങ്ങളോരോന്നും പാലിച്ചീടുക
നല്ല നാളേയ്ക്കായ് വരും തലമുറയ്ക്കായ്
കൈയ്യയച്ചീടുക വെട്ടിപിടിക്കാതെ
കൈ കഴുകീടുക രോഗമുക്തമായ് മാറ്റുക
കളിയും ജപവും ശീലമായ് മാറ്റുക
ഫാഷനും ഫ്യൂഷനും ഫാസ്റ്റ്ഫുഡും വേണ്ടിനി
നാടിനെയറിഞ്ഞ് നാട്ടറിവു നേടിടാം
പ്രകൃതി തൻ നൈർമല്യം
കാത്തു സൂക്ഷിച്ചിടാം
നല്ല ശീലങ്ങളാൽ നേടിയെടുത്തിടാം