നാട്ടിൽ മുഴുവൻ ഭീതി പടർത്തി
കൊറോണ എന്ന മഹാമാരി
ചൈനയിൽ നിന്നും പിറവി എടുത്ത
ഈ വിപത്തിനെ ലോകത്തിൽ നിന്നും തുരത്തീടാം.
കൊറോണ വന്നു പിടിച്ചതിനാൽ
നമ്മുടെ പരീക്ഷ ഇല്ലാതായി
കൂട്ടുകാരെയും കാണാൻ വയ്യാതായി
ഇതിനൊരു പ്രതിവിധി എന്തെന്നാൽ
സാമൂഹ്യ അകലം പാലിക്കേണം
പുറത്തു പോയി വന്നാൽ
കൈയ്യും കാലും കഴുകീടേണം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
മുക്കും വായും മറക്കേണം
വ്യക്തി ശുചിത്വം പാലിച്ചുകൊണ്ട്
കൊറോണയെ നമ്മൾ തുരത്തീടും.