കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ കൊടും ഭീകരനാം അവനൊരു കൃമികീടം അഖിലാണ്ഡ ലോകവും വിറപ്പിച്ചു കൊണ്ടവൻ അതിവേഗം പടരുന്നു കാട്ടുതീയായി! വിദ്യയിൽ കേമനാം മാനവരൊക്കെയും വിധിയിൽ പകച്ചങ്ങു നിന്നിട്ടുമ്പോൾ വിരസത ഒട്ടുമേ പിടികൂടുവാൻ വിലസുന്നു ലോകത്തിൽ ഭീഷണിയായ് ഇനിയാര് ഇനിയാര് മുൻവഞ്ചിയിലെന്നും രാഷ്ട്രങ്ങളോരൊന്നും ഭയന്നിടുന്നു ഞാനില്ല ഞാനില്ല എന്നോ തി കൊണ്ട വർ ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായി
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത