ഓർക്കുക വെൺശിലേ ഓർക്കുക ഹരിത വനങ്ങളേ നിങ്ങളീ ഭൂമിതൻ ജീവനല്ലോ ഞാൻ വെറുമൊരു മർത്ത്യ ജന്മം മാത്രം സൂര്യനിനിയും അസ്തമിച്ചില്ല തെളിയിക്കും നന്മ തൻ ദീപം പറന്നുയരുമീ വാനിൽ പരുന്തിനെപ്പോലെ കാലമേ നിൻ മുന്നിൽ ഞാൻ വെറുമൊരു ജലകണിക ഇത്തിരിക്കുഞ്ഞൻമാർ മഹാമാരിയായ് പെയ്തിറങ്ങിലും പതറില്ലെൻ കാലടികൾ തോൽക്കില്ലൊരിക്കലും
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത