സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ അടുത്തിരിക്കാ൯ നമുക്ക് അകന്ന് നിൽക്കാം

അടുത്തിരിക്കാ൯ നമുക്ക് അകന്ന് നിൽക്കാം


കോവിഡ് എന്ന വ്യാധിയുണ്ട്
അതിനെ നമ്മൾ തടുത്തീടേണം
കുറച്ച് കാര്യം ശ്രദ്ധിക്കേണം
സാമൂഹിക അകലം പാലിക്കേണം
വീടിനുള്ളിൽ കഴിഞ്ഞീടേണം
നി൪ദ്ദേശങ്ങൾ പാലിക്കേണം
നി൪ദ്ദേശങ്ങൾ പാലിച്ചില്ലേൽ
രോഗം നമ്മെ പിടികൂടും
കോവിഡ് 19 വന്നാൽ പീന്നെ
വേദന വേദന സ൪വ്വത്ര
കോവിഡിനെ പ്രതിരോധിക്കാ൯
ചില കാര്യങ്ങൾ ശ്രദ്ധിക്കേണം
സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച്
കൈകൾ നന്നായി കഴുകീടേണം
പുറത്ത് പോകുമ്പോൾ മാസ്ക് ധരിച്ചീടേണം
പൊതുഇടങ്ങളിൽ പോകാതിരിക്കേണം
കൊറോണയെ നമുക്ക് പ്രതിരോധിക്കാം
അടുത്തിരിക്കാ൯ നമുക്ക് അകന്ന് നിൽക്കാം
നമുക്കൊറ്റക്കെട്ടായ് കൊറോണയെ തുരത്തീടാം
ഒറ്റക്കെട്ടായ് മുന്നേറാം

നിവേദ് സി
5 B സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത