സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യവേദിയുടെ വിവിധതരം പദ്ധതികളിൽ ഒന്നാണ് വിദ്യാലയ വായനശാല. വിദ്യാലയ ആരംഭംമുതൽ ലൈബ്രറി പ്രവർത്തനവും സജ്ജമാണ്. പ്രത്യേകം തയ്യാറാക്കിയ മുറിയിൽ എല്ലാ വിഷയാടിസ്ഥാനത്തിലും പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു. കുട്ടികളുടെ അഭിരുചിക്കനുസരിച്ച്, പ്രായത്തിന് അടിസ്ഥാനത്തിൽ തരം തിരിച്ചു വെച്ചിരിക്കുന്ന പുസ്തകങ്ങൾ മൂവായിരത്തിലധികം ഉണ്ട്. കൂടാതെ ഓരോ ക്ലാസുകളിലും വായനപ്പുര തയ്യാറാക്കിയിരിക്കുന്നു. കുട്ടികൾക്കായി അധ്യാപകരുടെ സാന്നിധ്യത്തിൽ ഇ - ലൈബ്രറി സൗകര്യവും ഒരുക്കിയിരിക്കുന്നു.

സ് കൗട്ട് & ഗൈഡ്

സെന്റ് ആന്റണിസ് എച്ച് എസ് കോക്കമംഗലം സ്കൂളിൽ സ്കൗട്ട് & ഗൈഡ് എന്ന് ആഗോള പ്രസ്ഥാനം 1984 മുതൽ പ്രവർത്തിച്ചു വരുന്നു. ആദ്യഘട്ടത്തിൽ കബ് -ബുൾ എൽപി തലത്തിലും പിന്നീട് യുപി, എച്ച് എസ് തലത്തിലും സ്കൗട്ട്, ഗൈഡ് പ്രവർത്തനങ്ങൾ ഉണ്ടായി. കുട്ടികളിൽ സേവന തൽപരതയും സഹജീവികളെ ഒന്നായി കാണുവാനും ഒക്കെ പഠിപ്പിക്കുന്ന പ്രസ്ഥാനത്തിൽ അനവധി കുട്ടികൾ അംഗമാണ്. കേവലം ഗ്രേഡ് മാർക്കിന് ഉപരിയായി ഈ കുട്ടികൾ നന്നായി പ്രവർത്തിച്ചുവരുന്നു. ആറാം ക്ലാസ് മുതൽ പഠിക്കുന്ന സ്കൗട്ട് പാഠങ്ങൾ പത്താം ക്ലാസ്സ് വരെ തുടരുകയും രാഷ്ട്രപതി, രാജ്യപുരസ്കാർ തുടങ്ങിയ ബഹുമതികൾ നേടുകയും ചെയ്യുന്നു.

ഹിന്ദി ക്ലബ്

2021- 22 വർഷത്തെ ഹിന്ദി ക്ലബ്ബ് പ്രവർത്തനങ്ങൾ

ജൂൺ രണ്ടാമത്തെ ആഴ്ച ഓൺലൈനായി ഹിന്ദി ക്ലബ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ഹിന്ദി ജികെ വർദ്ധിപ്പിക്കുന്നതിനായി ആഴ്ചയിൽ 10 ചോദ്യങ്ങൾ വീതവും സെപ്റ്റംബർ 14 ഹിന്ദി ദിവസ് ത്തോടനുബന്ധിച്ച് ഹൈസ്കൂളിന് ഹിന്ദി പ്രസംഗ മത്സരവും പോസ്റ്റർ മത്സരവും ഓൺലൈനിൽ നടത്തി. കുട്ടികളുടെ ഹിന്ദി വായന പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലാസ് റൂമിൽ വായന മൂലയും ഏർപ്പെടുത്തി.