സെന്റ് ആന്റണീസ് എച്ച് എസ്, കോക്കമംഗലം/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വിശുദ്ധ അന്തോനീസിനെ നാമധേയത്തിലുള്ള കപ്പേള സ്ഥിതി ചെയ്യുന്നതിന്റെ ചുറ്റിലുമായി സെന്റ് ആന്റണിസ് ഹൈസ്കൂൾ കോക്കമംഗലം സ്കൂളിന്റെ എൽപി വിഭാഗം പ്രവർത്തിക്കുന്നു. ഒന്നു മുതൽ നാലു വരെ ക്ലാസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. വാർഷിക കലണ്ടറിലെ ഓരോ ദിവസത്തെയും പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി ദിനാചരണങ്ങൾ നടത്തപ്പെടുന്നു.

2021-22 അധ്യയനവർഷത്തിലെ ദിനാചരണങ്ങൾ കോവിഡിനെ പശ്ചാത്തലത്തിൽ ഓൺലൈനായും ഓഫ്‌ലൈനായും നടത്തപ്പെടുകയുണ്ടായി. പ്രവേശനോത്സവം, പരിസ്ഥിതി ദിനം, വായനാദിനം, ചാന്ദ്രദിനം, അമൃതോൽസവം, സ്വാതന്ത്ര്യ ദിനം, ഓണാഘോഷം, അദ്ധ്യാപക ദിനം, പോഷൺ ദിനാചരണം, ഓസോൺ ദിനാചരണം എന്നിവ ഓൺലൈനായി നടത്തപ്പെടുകയും വിദ്യാലയത്തിലെ ഭൂരിഭാഗം കുട്ടികളെയും പങ്കെടുപ്പിക്കാനും സാധിച്ചു.

നവംബർ ഒന്ന് വിദ്യാലയങ്ങൾ തുറന്ന പശ്ചാത്തലത്തിൽ ക്ലാസ് മുറികൾ അലങ്കരിച്ചും വിദ്യാർഥികൾക്ക് മധുരപലഹാരങ്ങൾ കൊടുത്തു സ്വാഗതം ചെയ്തു. കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ട് ക്വിസ്, കേരളത്തെക്കുറിച്ച് കവിതാലാപനം, ചിത്രരചന മത്സരങ്ങൾ എന്നിവ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ഭക്ഷണം തോറും നടത്തിവരാറുള്ള ശിശുദിന പരിപാടി കോമഡിയുടെ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് എല്ലാവരെയും ഉൾക്കൊള്ളിച്ച് വളരെ ഭംഗിയായി ആഘോഷിച്ചു. ക്രിസ്മസ് ദിനാചരണവുമായി അനുബന്ധിച്ച് ക്രിസ്മസ് കാർഡ് മേക്കിങ്, ഓഫ്ലൈനായി നടത്തപ്പെടുകയും ക്രിസ്മസ് ട്രീ, ക്രിബ് മത്സരങ്ങൾ ഓൺലൈനായും നടത്തി വിജയികളെ കണ്ടെത്തി അന്നേദിവസം വിദ്യാലയത്തിൽ പുൽക്കൂടും ക്രിസ്മസ് ട്രീയും അലങ്കരിച്ച് ക്രിസ്മസിനെ വരവേറ്റു.കരോൾ ഗാനം, നൃത്തം, സാന്താക്ലോസിനെ സാന്നിധ്യം എന്നിവ ക്രിസ്മസ് ദിനത്തിൽ കുട്ടികൾക്ക് ആനന്ദം ഉളവാക്കി.