സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/അക്ഷരവൃക്ഷം/പരിസ്ഥിതി

പരിസ്ഥിതി      

പ്രക്യതി അമ്മയാണ് . അമ്മയെ മാനഭംഗപ്പെടുത്തരുത് . പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും . പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ പ്രത്യാഹാതത്തെക്കുറിച്ചും ഒാർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ അഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത് . ഇവിടെ ഞാൻ പ്രതിപാദിക്കുന്നത് പ്രധാനമായും നമ്മൾ നമ്മുടെ പരിസ്ഥിതി സംരക്ഷിക്കുന്നത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പരിസ്ഥിതി മലിനീകരണത്തിന്റ പ്രത്യാഘാതങ്ങളെക്കുറിച്ചും ആണ് .

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം

പരിസ്ഥിതി സംരക്ഷിക്കുന്നത് വായു മലിനീകരണവും ഹരിതഗ്രഹ വാതകങ്ങളും കുറയ്ക്കുന്നു . നമ്മുടെ പരിസ്ഥിതിയെ എത്രമാത്രം മലിതപ്പെടുത്തുന്നുവോ അത്രയധികം ആഗോളതാപനം തടയുന്നു . ആഗോളതാപനം മലിനീകരണം കാലാവസ്ഥാവ്യതിയാനം മുതലായവ കാരണം . പരിസ്ഥിതി തകർന്നുകൊണ്ടിരിക്കുകയാണ് . നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതും ഭൂമിയിലെ ജീവനെ സംരക്ഷിക്കുന്നതും നമ്മൾ ജീവിക്കുന്ന പരിസ്ഥിതിയുടെ ഉത്തരവാദിത്വവും ഞങ്ങൾക്കാണ് . മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു പ്രധാനപങ്കുണ്ട് . കാരണം ഇത് മനുഷ്യരുടെ ഏകഭവനമാണ് . മാത്രമല്ല ഇത് വായു ഭക്ഷണം മറ്റ് ആവശ്യങ്ങൾ എന്നിവ നൽകുന്നു .

പരിസ്ഥിതി മലിനീകരണത്തിന്റെ പ്രത്യാഘതങ്ങൾ

ഫാക്ടറികളിലും ക്വാറകളിലും നിന്നുള്ള മലിനീകരണം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു . അത് ഈ പ്രക്യതിയെ മലിനമാക്കുന്നു . ഈ മലിനമായ വായു ശ്വസിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു . പ്രത്യേകിച്ച് പ്രായമായവർക്കും കുട്ടികൾക്കും . മലീനികരണം വർദ്ധിപ്പിക്കുന്നത് . ആരേഗ്യ പരിരക്ഷയിൽ മാത്രമല്ല പ്രവർത്തന ശേഷികുറയക്കുകയും ചെയ്യുന്നു . നമ്മുടെ പരിസ്ഥിതിയെ പരിരക്ഷിക്കുന്നില്ലങ്കിൽ അത് തുടർന്നും കൂടുതൽ വഷളാവുകയും വീണ്ടും വായുവും ജലവും മലിനമായിത്തീരുകയും ചെയ്യും . ഇത് പ്രക്യതി വിഭവങ്ങൾകടുപ്പമായിതീരും . അതിന്റെ ഫലമായി പക്ഷി മ്യഗാതികളും സസ്യങ്ങളും വംശനാശ ഭീക്ഷണിയിൽപെടും . കൂടുതൽ ആളുകൾ നഗരങ്ങളിൽ തിങ്ങിപ്പാർക്കുന്നതും മലിനീകരണത്തിന് കാരണമാകും . അതിനാൽ മനുഷ്യന്റെ ആരോഗ്യപ്രശ്നത്തെതന്നെ നശിപ്പിക്കാൻ ശേഷിയുള്ള മാരകമായ രോഗങ്ങൾ പടർന്നു പിടിക്കുന്നു . ഉദാഹരണത്തിന് ഇപ്പോനമ്മുടെ ലോകത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന covid 19 പോലുള്ള രോഗങ്ങൾ സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം ആവശ്യമാണ് . അത് നമ്മുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം . അതുപോലെ തന്നെ മറ്റെരു പ്രശ്നമാണ് ഭൂമിയിലെ ചൂടിന്റെ വർധനം . ഭൂമിയിലെ ചൂട് വർധിക്കുന്നതിന്റെ പ്രധാന കാരണം അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ വർദ്ധനവാണ് . ഭൂമിയുടെ അന്തരീക്ഷത്തിലെയ്ക്ക് ഒരോ വർഷവും വ്യാപിക്കുന്നത് ഏതാണ്ട് 2300 കോടി ടൺ കാർബൺഡയോക്സൈഡിന്റെ 75% വികസിത രാജ്യങ്ങളുടെ സംഭാവനയാണ് . ഈ അവസ്ഥയിൽ ലോകം മുന്നോട്ടു പോയാൽ നമ്മുടെ സ്ഥിതി വളരെ ഗുരുതരമായിരിക്കും . അതിനാൽ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് അവബോധനം വരുത്താനും കർമ്മ പരിപാടികൾ ആസുത്രണം ചെയ്യാനുമാണ് പരിസ്ഥിതിദിനം ആചരിക്കുന്നത് . 2019 ലോകപരിസ്ഥിതി ദിനത്തിലെ സന്ദേശം വായുമലിനീകരണം തടയുക എന്നതാണ് ലോകപരിസ്ഥിതി ദിനത്തിന്റെ ആതിഥേയ രാജ്യം ചൈനയാണ് . എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിദ്യത്തിന്റെ ആനുകുല്ല്യങ്ങളും അനുദതിക്കാനുള്ള അവകാശവും സാതന്ത്ര്യവും ഉണ്ട് എന്ന സങ്കൽപമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ . പ്രക്യതിയായ അമ്മയെ നമുക്ക് ഒന്നുചേർന്ന് സംരക്ഷിക്കാം . അതിനായി പരിശ്രമിക്കുക .

ലിയോ പ്രിൻസ്
6 B സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം