തേനൂറും പൂവിൽ ഹൃദയ
നൊമ്പരത്തിൽ മനസ്സിൻ താളമായ്
ആതിര നിലാത്തുവലുകൾ നെറുകയി-
ലണിയാൻ, മഞ്ഞിൽ കണങ്ങൾ
മിഴിയിലെഴുതുവാനുമേറെ മോഹിച്ചു-
വെങ്കിലും ഒരു സന്ധ്യതൻ
മായും മുമ്പേ പ്രാണനകന്നുപോയ്
പാറിപ്പറന്നുനീയെൻ മുന്നിൽ
ഒരു മഴവില്ലുപോൽ.....
പുഴുവായ് കണ്ടറച്ചു നിന്നെ
ചാരുതയാം ശലഭമായ് ചാരെയെത്തി-
ടുമ്പോൾ ഒന്നു തൊടാൻ ന്നക്കവേ
കണ്ണെത്താ ദൂരത്തിൽ നീ മറഞ്ഞു.