സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/ക്രൗര്യം

ക്രൗര്യം

അർക്കൻ ഉദിക്കും പ്രഭാതത്തിൽ
മനംനൊന്തുണരുന്നു പാവങ്ങൾ
അടിമകൾ എന്ന വേഷം ധരിച്ച്
പരസഹസ്രം ജോലികൾ ചെയ്യുന്നു
സ്വാധികാരം വരുത്തിയവർ
ക്രൗര്യം ചെയ്യുന്നു പാവങ്ങളോട്
കേണപേക്ഷിച്ച പാവങ്ങളെ
തട്ടിക്കളിക്കുന്നു ക്രൂരൻമാർ
രക്ഷയ്ക്കായുള്ള സൂത്രങ്ങൾ
ഒരുദിനം മനസ്സിൽ പൊട്ടിമുളയ്ക്കുന്നു
ഒരുവൻ പാവങ്ങളോട് പറയുന്നു
തൻ മനസ്സിൽ ഉദിച്ച ബുദ്ധിയെ
അഭിപ്രായങ്ങൾ പറയുവാനായി
പാവങ്ങൾ തൻ സ്വരം ഉയർത്തുന്നു
ഒരു മനസ്സിൽ ഉദിച്ച ബുദ്ധിയെ
അംഗീകരിക്കുന്നു ആ പാവങ്ങൾ
പ്രത്യാശകൾ മനസ്സിൽ നിറച്ച്
നിദ്രയിലേക്കവർ മുഴുകുന്നു
നിദ്രയിലെ സ്വപ്നങ്ങളിൽ കാണുന്നു
തൻ സുഖവാസങ്ങൾ
പാവങ്ങളുടെ സംഭാഷണം കേട്ട ഒരു ക്രൂരൻ
ചർച്ചചേയ്യുന്നു മറ്റു ക്രൂരരോട്
വധിക്കുവിൻ ആ പാവങ്ങളെ
എന്ന തീരുമാനത്തിലെത്തിയവർ
പ്രഭാതത്തിൽ ഉണരുവാൻ
ഒരുവൻ പോലുമില്ലാതായി

നൂറുൽ ഹുസ്ന
8 B സെന്റ്.മേരീസ്എ.ഐ.ജി.എച്ച്.എസ്.ഫോർട്ടുകൊച്ചി.
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത