സെന്റ്. തെരേസാസ് സി. ജി. എൽ. പി. സ്കൂൾ എറണാകുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. തെരേസാസ് സി. ജി. എൽ. പി. സ്കൂൾ എറണാകുളം | |
---|---|
വിലാസം | |
എറണാകുളം സെന്റ് തെരേസാസ് സി. ജി. എൽ . പി. എസ് , ഷണ്മുഖം റോഡ് എറണാകുളം പി.ഒ. , 682011 , എറണാകുളം ജില്ല | |
സ്ഥാപിതം | 24 - 04 - 1887 |
വിവരങ്ങൾ | |
ഫോൺ | 0484 2369690 |
ഇമെയിൽ | saintteresaslps@gmail.com |
വെബ്‍സൈറ്റ് | www.sttlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26238 (സമേതം) |
യുഡൈസ് കോഡ് | 32080303304 |
വിക്കിഡാറ്റ | Q99509836 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | എറണാകുളം |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 67 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 116 |
പെൺകുട്ടികൾ | 940 |
ആകെ വിദ്യാർത്ഥികൾ | 1056 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ സെലിന്റ ജോസ് |
പി.ടി.എ. പ്രസിഡണ്ട് | ചെറിയാൻ എം കുര്യൻ |
എം.പി.ടി.എ. പ്രസിഡണ്ട് | എലിസബത്ത് പൗലോസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1887ൽ 31 കുട്ടികളുമായി മദർ തെരേസ ഓഫ് സെൻറ് റോസ് ഓഫ് ലിമ ആരംഭിച്ച സ്ഥാപനമാണ് ഇന്നത്തെ സെൻറ് തെരേസാസ് സി ജി എൽ പി സ്കൂൾ.
1887ൽ മെയ് മാസം 9 ആം തീയതി കൊച്ചി രാജാവിന്റെ ആസ്ഥാനമായ എറണാകുളത്തു ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആരംഭിച്ചു .എറണാകുളത്തെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളാണിത് . നാട്ടിലെ ഭൂരിപക്ഷം ജനങ്ങൾക്കും ഇംഗ്ലീഷ് സ്കൂളല്ല പ്രെത്യുത മലയാളം സ്കൂൾ ആണ് ആവശ്യം എന്ന് മനസിലാക്കിയ മദർ തെരേസ ,താമസിയാതെ ഒരു മലയാളം സ്കൂൾ ആരംഭിച്ചു .കാലാന്തരത്തിൽ അത് ഇംഗ്ലീഷ് സ്കൂളിൽ ലയിപ്പിച്ചു ആംഗ്ലോ വെർണാക്കുലർ സ്കൂൾ ആക്കി. കാലോചിതമായ ഈ തീരുമാനം പൊതുജനങ്ങൾക്ക് വളരെ ഉപകാരപ്രദമായി .തന്നെയല്ല സ്കൂളിൻറെ ഉന്നമനത്തെ അത് ത്വരിതപ്പെടുത്തുകയും ചെയ്തു . കുട്ടികളുടെ പഠനത്തിന് പുറമെ കല കായിക സാഹിത്യ സാങ്കേതിക വളർച്ചക്ക് ഊന്നൽ കൊടുത്തു കൊണ്ടുള്ള വിദ്യാഭ്യാസമാണ് ഇവിടെ നൽകുന്നത് .
സാമൂഹിക രാഷ്ട്രീയ കല സാംസ്‌കാരിക രംഗത്തെ പ്രമുഖരായ പലരും ഇവിടെ വിദ്യ അഭ്യസിച്ചവരാണ് .ഇന്ന് 130 ആം വർഷത്തിൽ എത്തി നിൽക്കുന്ന ഈ സ്ഥാപനത്തിൽ ആയിരത്തിൽ പരം കുട്ടികൾ പ്രൈമറി തലത്തിൽ വിദ്യ അഭ്യസിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
കുട്ടികളുടെ സമഗ്രമായ വികസനത്തിന് ആവശ്യമായ ബൗദ്ധിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ശുചിമുറികൾ കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നുണ്ട് . പഠന സൗകര്യം വർധിപ്പിക്കുന്നതിനായി ലൈബ്രറി കമ്പ്യൂട്ടർ ലാബ് എന്നിവ ഒരുക്കിയിട്ടുണ്ട് . ദൃശ്യ ശ്രാവ്യ മാധ്യമത്തിലൂടെ പഠനം മെച്ചപ്പെടുത്തുന്നതിനായി എല്ലാ ക്ലാസ്സ്മുറികളിലും ടെലിവിഷനും ഡിവിഡി പ്ലെയറും ഉണ്ട് .ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി വൃത്തിയുള്ള അടുക്കളയും സ്റ്റോർമുറിയും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്<>
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
കബ് ബുൾബുൾ പ്രവർത്തി പരിജയം ശാസ്ത്ര മേള സാമൂഹ്യശാസ്ത്ര മേള ഗണിത മേള എസ് ആർ ജി മീറ്റിംഗ് വിദ്യാരംഗം കല സാഹിത്യവേദി തിരുബാലസഖ്യം പരിസ്ഥിതി പ്രവർത്തനങ്ങൾ വായന വാരം സേവന വാരം കായിക പഠനം
മുൻ സാരഥികൾ
ക്രമ നം | പേര് |
---|---|
1 | സിസ്റ്റർ സഫ്രീന |
2 | സിസ്റ്റർ ആലറ്റ് |
3 | സിസ്റ്റർ സൈറ |
4 | സിസ്റ്റർ റോസ് മാര്ഗരറ്റ് |
5 | സിസ്റ്റർ ലൂസി ഫ്രാൻസിനെ കൊറയ |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ഐലിൻ ഫാത്തിമ ടീച്ചർ സൂസി ജർമിനിയ ടീച്ചർ ആഗ്നസ് ടീച്ചർ ജെസ്സി മെന്റസ് ടീച്ചർ മേഴ്‌സി കൊറയ ടീച്ചർ ലില്ലി ടീച്ചർ മേബി ടീച്ചർ ലീലാമ്മ ടീച്ചർ അമ്മിണി ടീച്ചർ മേരി ദേവസ്സി ടീച്ചർ സെലിൻ കൊറയ ടീച്ചർ ജൂഡി ടീച്ചർ മോളി ദേവസ്സി ടീച്ചർ വിക്ടോറിയ ടീച്ചർ എലിസബത്ത് ടീച്ചർ ജെസ്സി പി മാത്യു
== നേട്ടങ്ങൾ == പഠന പഠ്യേതര പ്രവർത്തനങ്ങളിൽ ഞങ്ങളുടെ വിദ്യാലയം എല്ലാ വർഷവും മികച്ച വിജയം നേടി കൊണ്ടിരിക്കുന്നു . ഉപജില്ലാതലത്തിൽ നടക്കുന്ന പ്രവർത്തിപരിചയ -ഗണിത -ശാസ്ത്ര - സാമൂഹ്യശാസ്ത്ര -കലാകായിക മേളകളിൽ ഇവിടുത്തെ കുരുന്നുകൾ അവരുടെ കഴിവുകൾ തെളിയിച്ചു വിദ്യാലയത്തിന് വേണ്ടി നേട്ടങ്ങൾ കൊയ്യുന്നു .കബ് - ബുൾ ബുൾ സംഘടനകളുടെ മത്സരങ്ങളിലും വിജയം നേടാറുണ്ട് . മൂല്യബോധനത്തിനും പഠനത്തോടൊപ്പം സമയം കണ്ടെത്തുന്നു .ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ ഉന്നതമായ പല തലങ്ങളിലും ബംഗിയായി സേവനം ചെയ്യുന്നത് കാണാൻ സാധിക്കുന്നതിൽ ഞങ്ങൾ കൃതാർത്ഥരാണ് . അദ്ധ്യാപകർ ഓരോരുത്തരും തങ്ങളുടെ കഴിവിൻറെ പരമാവധി കുട്ടികളുടെ സമഗ്രവികസനത്തിനായി ചെലവഴിക്കുന്നതിൽ തല്പരരാണ് . പൊതുജനതാല്പര്യം നിലനിർത്തിപോരുന്നതിൽനാൽ ധാരാളം കുട്ടികൾ ഞങ്ങളുടെ വിദ്യാലയത്തിൽ പഠിക്കാനായി ഓരോ വർഷവും വന്നെത്തുന്നുണ്ട് .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ബി ഭദ്ര മുൻ ഡെപ്യൂട്ടി മേയർ സൗമിനി ജെയിൻ കൊച്ചി മേയർ സുജാത ഗായിക പദ്മകുമാർ ഡിജിപി പോലീസ് ജോർജ് വാച്ചാപറമ്പിൽ UAE എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ വി ജെ കുരിയൻ സിയാൽ എം ഡി ബിജു തരകൻ മാനേജർ അപ്പോളോ റ്റൈറീസ് ഉണ്ണിമേരി സിനി ആർട്ടിസ്റ്റ് പ്രിയങ്ക മോഹൻ ടെലിവിഷൻ സീരിയൽ ആർട്ടിസ്റ്റ്
വഴികാട്ടി
- എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- എറണാകുളം ബാനർജി റോഡിൽ സ്ഥിതിചെയ്യുന്നു.