സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ഒരു കുട്ടി ഉണ്ടായിരുന്നു അവളുടെ പേര് ദിവ്യ എന്നായിരുന്നു. അവളുടെ അമ്മയുടെ പേര് എലീന എന്നായിരുന്നു. അവളുടെ അമ്മ വളരെ വൃത്തിക്കാരിയായിരുന്നു. പക്‌ഷേ മകൾ അങ്ങനെയായിരുന്നില്ല. ഒരു ദിവസം അമ്മ മുറ്റം അടിച്ചുകൊണ്ടിരുന്നപ്പോൾ ദിവ്യ മാലിന്യകൾ കൊണ്ടിട്ടു. അമ്മയ്ക്ക് ദേഷ്യം വന്നു. അമ്മ ചോദിച്ചു "മോളെ നീ എന്താ ഇങ്ങനെ?" അങ്ങനെ അതു പറഞ്ഞ് അമ്മയും മോളും തമ്മിൽ തർക്കമായി. തർക്കത്തിനിടെ ദിവ്യ അയൽവക്കത്തെ വീട്ടിൽ പോയി. അവിടെ ദിവ്യയുടെ കൂട്ടുകാരി ലില്ലി ഉണ്ട്. അവളെ കാണാൻ വേണ്ടി പോയതാണ്. അപ്പോൾ ലില്ലി വീട് വൃത്തിയാക്കാൻ അമ്മയെ സഹായിക്കുന്നത് അവൾ കണ്ടു. അപ്പോൾ അവൾ ചോദിച്ചു "നീ എന്തിനാണ് അമ്മയെ സഹായിക്കുന്നത്." അപ്പോൾ അവൾ ചോദിച്ചു "അമ്മയെ സഹായിക്കുന്നത് ഒരു നല്ല കാര്യം അല്ലെ? അതോടൊപ്പം മാലിന്യകൾ പോവും." ലില്ലി തുടർന്നു "മാലിന്യകൾ ഉണ്ടെങ്കിൽ കൊറോണയെ പോലുള്ള വൈറസുകൾക്കു ജീവൻ വെയ്ക്കും. അതുകൊണ്ട് നമ്മൾ മാലിന്യകൾ കൂട്ടി വെയ്ക്കരുത്." ഇത് കേട്ട ദിവ്യ ഓടിച്ചെന്ന് അവൾ ഇട്ട മാലിന്യകൾ അടിച്ചു കളഞ്ഞു. എന്നിട്ട് അമ്മ ചെയുന്ന ജോലിയുടെ പകുതി കാര്യകൾ അവളും ചെയ്യാൻ തുടങ്ങി. കഥയുടെ സാരം :-വീട്ടിൽ മാലിന്യകൾ കൂട്ടി ഇടരുത് അതിൽ നിന്ന് അണുക്കൾ ഉണ്ടാവാൻ സാധ്യത ഉണ്ട്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |