എനിക്കു കിട്ടിയ വീട്അ
കവും പുറവുമില്ലാത്തതായിരുന്നു.
അതിലെ ജീവിതം പരമസുഖമായിരുന്നു.
അങ്ങനെയിരിക്കെ ഞാനതിൽ ചെറിയൊരകമുണ്ടാക്കി.
അതോടെ പുറവുമുണ്ടായി.
അന്നു മുതലെന്റെ ജീവിതം അകവും പുറവുമുള്ളതായി.
ഞാൻ കാലം കൊണ്ട് കളിക്കുകയോ
കാലമെന്നെക്കൊണ്ട് കളിക്കുകയോ
കാലവും ഞാനുമൊന്നിച്ചു കളിക്കുകയോ
കാലം പെണ്ണാണോ ആണ്ണാണോ
നപുംസകമല്ലെന്നു തീർച്ച.
കാലത്തിന്റെയും
ലോകത്തിന്റെയും
ഇടയ്ക്കു കിടന്ന് ഞെരുങ്ങിഞെരുങ്ങിയാണ്
ഞാനീകോലത്തിലായത്.