കോലൻ ചിറകുള്ള പൂമ്പാറ്റേ!
എന്റെ സ്വപ്നക്കൂട്ടിലേക്ക് വന്നാട്ടെ!
ഒളിച്ചും പാത്തും കളിക്കാലോ പിന്നെ
നെല്ലിക്കാപുളിയും കഴിക്കാലോ
കോലൻ ചിറകുള്ളപൂമ്പാറ്റേ!
എന്റെ സ്വപ്നക്കൂട്ടിലേക്ക്വന്നാട്ടെ!
അച്ഛനേം അമ്മയേം കാണിക്കാം
സുന്ദരി ചെടിയുടെ തേനും തരാം
കോലൻ ചിറകുള്ളപൂമ്പാറ്റേ!
എന്റെ സ്വപ്നക്കൂട്ടിലേക്ക്വന്നാട്ടെ!
നല്ല കൂട്ടുക്കാരി പൂമ്പാറ്റേ....
എന്റെ വീട്ടിലേക്ക് വന്നാട്ടെ !
എന്റെ സ്വപ്നക്കൂട്ടിലേക്ക് വന്നാട്ടെ
വന്നാട്ടെ....വന്നാട്ടെ....