സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/അടങ്ങട്ടെ ഇതെത്രയും വേഗം

അടങ്ങട്ടെ ഇതെത്രയും വേഗം

അകലെ ആ വാന വിഹായസിനിടയിലൂടെ
എത്തി നോക്കുന്ന സൂര്യകിരണങ്ങൾ
ചെറുതരി മണ്ണിനും ഇലകൾക്കും ലതകൾക്കും
വർണ്ണമേകി തട്ടിത്തെറിക്കുന്നു...

കോപത്താൽ സ്വയം എരിഞ്ഞടങ്ങുന്നതോ
പാപത്തിൻ കറകൾ ശുദ്ധികരിക്കുന്നതോ...
എന്തിനെന്നറിയാതെ നട്ടം തിരിയുന്നി..
ചുവരുകൾക്കുള്ളിൽ

കാലം കാലാവതാരം എടുത്തുവോ ...
എന്തിനീ വിധി ??..
ആരാണ് പാപികൾ..
ആരാണ് പാപഹേതുക്കൾ ...
ആരുമാവട്ടെ ...എല്ലാം ഒരുമിച്ച് ഏറ്റുവാങ്ങുന്നു വല്ലോ.!!

വിജനമാം ഈ പ്രദേശം ആരുടെ സൃഷ്ടി ??
മുഖത്തിന് മീതെയുള്ള മാസ്കുകൾ
ആരുടെ വികൃതി ??
ആരുടെയോ കലാസൃഷ്ടി...

അങ്ങ് ചൈനയിൽ നിന്നൊരു
കീടം ഇതാ...
ലോകമെങ്ങും താരമായിരിക്കുന്നു.
ജനഹൃദയങ്ങളിൽ ഭീതിയായിരിക്കുന്നു ...

കൊറോണ എന്ന ഈ മഹാമാരിതൻ
ക്രുരമാം കരങ്ങളിതാ
ഞെരുക്കുന്നു ഭൂമിതൻ കണ്ഠത്തെ...
ശ്വാസം മുട്ടിക്കുന്നു...

ഏകാകൃതമാം ഈ നിമിഷങ്ങളിൽ
ഞെരുക്കുന്നൂ ഹൃദയങ്ങളെ..
കണ്ണിന് വിനോദമേകാൻ വർണ്ണ ചായങ്ങളില്ല
ചുറ്റുമെങ്ങും വിനോദവേദികളില്ല

ഇതൊരു തിരിഞ്ഞു നോട്ടത്തിൻ കാലമോ..?
ആത്മാന്വേഷണത്തിൻ വേളയോ
സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിക്കുവാനുള്ള
നാളുകളോ ??!!

എത്രയും വേഗം ഇതൊന്നടങ്ങട്ടെ ..
എന്നു മാത്രമേയുള്ളൂ
ജനനാവുകളിലെ പ്രാർഥനാ
ഒടുങ്ങട്ടെ എത്രയും വേഗം...
വിളങ്ങട്ടെ അനഘയാം ധരിണീ

വമ്പനാനന്ദമാണീ ഇടവേള
നിത്യവൃത്തിയ്ക്കുഴലുന്നവനോ ഇടനെഞ്ചു
പിടയും വേദന
ഒടുങ്ങട്ടെ എത്രയും വേഗം
അല്ലെങ്കിൽ വിശപ്പിൻ വിളി മരണവാർത്തകളാകും.

ഒടുങ്ങട്ടെ ഈ മഹാമാരി
അടങ്ങട്ടെ അതിൻ രോഷമെത്രയും വേഗം...



ലിവിയ ക്രിസ്റ്റഫർ
XII COMPUTER SCIENCE സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത