സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./ കായിക പരിശീലനം
അപര്യാപ്തമായ സാഹചര്യങ്ങൾ ആണ് സ്കൂളിൽ എങ്കിലും നന്നായി കായിക വിദ്യാഭ്യാസം നടക്കുന്നുണ്ടിവിടെ.വിദ്യാലയ പരിസരവും പള്ളിമുറ്റവും പ്രയോജനപ്പെടുത്തി കുട്ടികൾ വിവിധ കായിക ഇനങ്ങൾ പരിശീലിക്കുന്നു.2017 18 ഇൽ ഫുട്ബോളിലും കബഡിയിലും മറ്റും ഉപജില്ലയിൽ സമ്മാനങ്ങൾ കരസ്ഥമാക്കി.സ്കൂളിനെ പ്രതിനിധികരിച്ച എട്ടാം ക്ലാസ്സിലെ അഭിരാമി സംസ്ഥാനതലം വരെ ലോങ്ങ് ജമ്പിൽ മത്സരിച്ചു.കൊല്ലം ജില്ലാ റിലേ ടീമിലും അഭിരാമി അംഗമായിരുന്നു.
