കൊഴിഞ്ഞു പോയോ ബാല്യം
ഉടഞ്ഞ ജീവിതത്തൊട്ടിയായി
ജീവിതത്തൊട്ടിയിൽ പ്രകാശരശ്മിയായി ഉണരുന്നുഎൻ ബാല്യം
തെളിയുന്നു എൻ മൂല്യം
ഉടഞ്ഞുപോയി എൻ ബാല്യം, ജീവിത മർമരത്തുണ്ടുമായി
കാറ്റു വന്നു ഇടനെഞ്ചിൽ മുട്ടമവേ
പൊതിഞ്ഞു മാറ്റുന്നു എൻ ബാല്യം
ബാല്യത്തിനോടായി വിടചൊല്ലുവേ, വിട ചൊല്ലിയാത്രയായി
പിരിയുന്നു നമ്മൾ, ജീവൻ്റെ കുഞ്ഞിളം തണ്ടു പോൽ
ഉണർത്തി എൻ ബാല്യമേ
പതിവായി പറയുന്ന പാഴ് കഥകളിതാ
പുതിയൊരു ഗീതി ജപിച്ചിരുന്നു
പതിയെ എൻ മിഴികളിൽ കണ്ണുനീർ ഇറ്റിറ്റു വീണു
എൻ ബാല്യമേ
വിട തരിക എന്നേക്കുമായി , ജന്മങ്ങളോളം ഓർക്കുവാൻ
നീ മതിയെനിക്ക് ബാല്യമേ , മോഹങ്ങളാൽ പെയ്ത മഴയെന്ന
പോലവേ, തണലായി എന്നിലെ ഏക യാത്രയിൽ മന്ത്രിക്കുന്നു നിൻ
സ്വരം ബാല്യമേ
ഓർക്കുവാൻ കൂടി നിൻ ഓർമകൾ എന്നിൽ ഞാൻ കണ്ടീടട്ടെ