സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/നൊമ്പരപ്പൂവ്
നൊമ്പരപ്പൂവ്
വൈഗ സ്കൂളിലേക്ക് പോകുവാൻ തയ്യറാവുകയാണെ. ചൈനയിൽ ഒരു വൈറസിന്റെ ആക്രമണം മൂലം വലിയ വിപത്തുകൾ ഉണ്ടായതായി ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്നു അപ്പുപ്പൻ പത്രത്തിൽ വായിക്കുന്നതായി കേട്ടു. 'അമ്മ മുടിപിന്നിക്കെട്ടുകയായിരുന്നു അതിനു ഇടയിൽ അവൾ ഉമ്മറത്തേയ്ക്ക് ഓടാൻ ശ്രമിച്ചു. നേരം വൈകിയതിനാൽ 'അമ്മ അവളെ പിടിച്ചു നിർത്തി. അച്ഛനെ അവൾക്ക് ഒരുപാട് ഇഷ്ട്ടമാണ്. അവളുടെ മനസ്സിൽ നിറയെ സ്വപ്നങ്ങൾ ഉണ്ട്. 4 വർഷമായി അവളുടെ അച്ഛൻ വിദേശത്താണ് അടുത്ത ആഴ്‍ച അവളുടെ പിറന്നാളിന്റെയന്നു അച്ഛൻ വരുന്നതിന്റെ സന്തോഷത്തിലാണ്. അച്ഛൻ വരുമ്പോൾ ഒരുപാട് ചോക്ലേറ്റ്സ് തുണികൾ കളിപ്പാട്ടങ്ങൾ എല്ലാം കൊണ്ട് വരും. ഈ വിഷു അവർ സന്തോഷത്തോടെ ആഘോഷിക്കും എന്ന് അവൾ സ്കൂൾ ബെഞ്ചിൽ ഇരുന്നു പറഞു. പിറ്റേയെന്നു ആ വാർത്ത കേട്ട അവൾ ദുഖിച്ചു ചൈനയിൽ വന്ന വൈറസ് കേരളത്തിലും പിന്നെ ഒരുപാട് വിദേശരാജ്യങ്ങളിലും പടർന്നു പിടിച്ചിരിക്കുന്നു ഇന്ത്യ ഒന്നാകെ അടച്ചു പൂട്ടേണ്ട സാഹചര്യം വന്നു.മാളുകളും തിയേറ്ററുകളും സ്കൂളുകളും അങ്ങിനെ എല്ലാം . മദ്യശാലകളും അടച്ചുപൂട്ടിയതിനാൽ കേരളത്തിലെ കുടിയൻമ്മാർക്ക് ഒരു വലിയ തിരിച്ചടിയായിരുന്നു . ലോകം മുഴുവനും പടർന്നു പിടിചു .വരും ദിവസങ്ങളിലെല്ലാം മോശമായ വാർത്തകൾ . ആശ്വാസ വാർത്തകൾ ഒരിടത്തുംനിന്നുമില്ല. നീറി നീറിയാണ് അവളുടെ കുടുംബം ജീവിച്ചു പോകുന്നത് . ലക്ഷ്യങ്ങളിൽ നിന്നും ലക്ഷങ്ങളിലേക്കു പോകുന്ന രോഗ ബാധിതരുടെ എണ്ണം . ലക്ഷങ്ങൾ കവിയുന്ന മരണങ്ങൾ .ദിവസങ്ങളെങ്ങിനെ ദുഃഖവാർത്തകളാൽ കടന്നു പോകുന്നു .പിറന്നാളിന്റെ തലേ ദിവസം വന്നെത്തി .അന്ന് രാവിലെ അവൾ അമ്മയോട് ചോദിച്ചു .'അമ്മ നാളെ എന്റെ അച്ഛൻ വരുമോ ?'അമ്മ അവളോട് പറഞ്ഞു :- "ഇനി അച്ഛൻ എന്ന് വരുമെന്ന് എനിക്കറിയില്ല മോളെ .നമുക്ക് പ്രാർത്ഥിക്കാനല്ലെ പറ്റു ." അമ്മയുടെ മറുപടി കേട്ടു അവൾ നിറകണ്ണുകളോടെ അച്ഛനെക്കുറിച്ചു ഓർത്തു . അവസാനമായി ഫോണിലൂടെ അച്ഛൻ പറഞ്ഞ വാക്കുകൾ ഓർത്തു അവൾ വിതുമ്പി .പിറ്റേ ദിവസം ....... ഒരു ഞെട്ടലോടെയാണ് അവളുടെ കുടുംബം അതറിഞ്ഞത് .അവളുടെ അച്ഛൻ അവളെ വിട്ടുപോയി .അച്ഛൻ ഇനി ഒരിക്കലും വരില്ല എന്ന സത്യം അവൾ ഒരു വേദനയോടെ തിരിച്ചറിഞ്ഞു . അന്ന് അവളുടെ സ്വപ്നങ്ങളെല്ലാം ഒരു കുഞ്ഞു വൈറസ് കൊണ്ടുപോയി .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |