സെന്റ്. ഇഗ്നേഷ്യസ് എച്ച്.എസ്.എസ്. കാഞ്ഞിരമറ്റം/അക്ഷരവൃക്ഷം/കാത്തിരിപ്പ്
കാത്തിരിപ്പ്
ഒരു പകൽ സമയം അമ്മക്കിളി തന്റെ കുഞ്ഞുക്കിളിക്ക് ഭക്ഷണം തേടി പോവുക ആയിരുന്നു.കുഞ്ഞുക്കിളിക്ക് പറക്കാൻ പ്രായം അയിട്ടില്ലായിരുന്നു. അങ്ങനെ അമ്മക്കിളി തന്റെ കുഞ്ഞിനെ കൂട്ടിലിരുത്തി പോവുകയാണ്. അമ്മക്കിളി പോയ ഉടനെ കുഞ്ഞുക്കിളി ഉറക്കത്തിൽ നിന്നും ഉണർന്നു. കുഞ്ഞുക്കിളി കൂട്ടിൽ നിന്നും പറക്കാൻ ശ്രമിക്കുകയാണ് എന്നാൽ കുഞ്ഞുക്കിളി ക്ക് പറക്കാൻ കഴിയുന്നില്ല. പറക്കാൻ ശ്രമിക്കുന്നതിനിടെ കൂട്ടിൽ നിന്നും താഴെ വീണു.അങ്ങനെ കിളി ഇടവഴിയിൽ കൂടെ നടക്കുകയാണ് അങ്ങനെ നടക്കുന്നതിനിടെ കിളി ഒരു കോഴിയെ കാണുകയാണ്. കോഴിയോട് കുഞ്ഞ്ക്ക് ളി ചോദിച്ചു എന്റെ അമ്മയെ കണ്ടോ? കോഴി മറുപടി പറഞ്ഞു ഇല്ല ഞാൻ കണ്ടില്ല. കുഞ്ഞുക്കിളി വീണ്ടും പോവുകയാണ്. അങ്ങനെയിരിക്കെ കിളി വീണ്ടും ഒരു പശുവിനെ കാണുകയാണ്. പശുവിനോടും കിളി ഇതേ ചോദ്യയം തന്നെ ആവർത്തിച്ചു. പശുവു കണ്ടില്ല എന്നാണ് ഉത്തരം നൽകിയത്. കുഞ്ഞുക്കിളി യാത്ര തുടർന്നു. അങ്ങനെയിരിക്കെ കുഞ്ഞുക്കിളി ഒരു കുറുക്കനെ കാണുകയാണ് കിളി വീണ്ടും ചോദിച്ചു എന്റെ അമ്മയെ കണ്ടോയെന്ന്? എന്നാൽ കുറുക്കൻ മറുപടി പറഞ്ഞില്ല വാ അമ്മയെ കാണിച്ചു തരാമെന്ന് പറഞ്ഞു കിളിയുമായി കുറുക്കൻ പോയി. അങ്ങനെ കുഞ്ഞിനുള്ള തീറ്റയുമായി അമ്മ വരുകയാണ് പക്ഷെ തന്റെ കുഞ്ഞുക്കിളി യെ കൂട്ടിൽ കാണുവാനില്ല കിളിയെ തേടി അമ്മക്കിളിയും പോവുകയാണ് . അമ്മക്കിളി നിരാശയുമായി തിരിച്ചു മടങ്ങുകയാണ് തന്റെ കുഞ്ഞുക്കിളിക്ക് എന്തു സംഭവിച്ചു എന്നറിയാതെ അമ്മക്കിളി കൂട്ടിലെക്ക് പോയി തെന്റെ കുഞ്ഞുക്കിളി തിരിച്ചു വരുമെന്നാ പ്രതീക്ഷയോടെ അമ്മക്കിളി കാത്തിരുന്നു.
സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |