സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/അക്ഷരവൃക്ഷം/ഇനി ശീലമാകണം ശുചിത്വം

ഇനി ശീലമാകണം ശുചിത്വം


ഇന്ത്യ പോലെ ജനസംഖ്യയേറിയ രാജ്യത്തു രോഗവ്യാപനത്തിന്റെ വേഗതയും തീവ്രതയും കുറയ്ക്കാൻ ലോക് ഡൗൺ സഹായിച്ചു. ഭാഗീകമായോ പൂർണ്ണമായോ ലോക് ഡൗൺ പിൻവലിക്കുന്ന സാഹചര്യത്തിൽ എങ്ങനെ ഈ വ്യാധിയെ പൂർണ്ണമായും പിടിച്ചുനിർത്താനാകും എന്നാണ് ഇനി നാം ചിന്തിക്കേണ്ടത്. ലോക് ഡൗണിനു ശേഷവും ചിലകാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനമായും വ്യക്തി ശുചിത്വം ദൈനംദിന ജീവിതത്തിലെ പ്രധാന ഘടകമായി മാറണം. കൃത്യമായ ഇടവേളകളിൽ കൈകൾ കഴുകുക, ഇടയ്ക്കിടെ മുഖത്തു സ്പർശിക്കാതിരിക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, പൊതു സ്ഥലത്തു തുപ്പുന്നത് ഒഴിവാക്കുക, പൊതു ശുചിമുറികൾ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കുക. അത്യാവശ്യങ്ങൾക്കല്ലാതെ പൊതു സ്ഥലങ്ങളിൽ പോകാതിരിക്കുക, വലിയ തിരക്കുള്ള ചടങ്ങുകളിൽ നിന്ന് ഒഴിവാകുക, കൂടം കൂടുന്നതിനുള്ള സാഹചര്യങ്ങൾ പരമാവധി കുറയ്ക്കുക തുടങ്ങിയവയെല്ലാം നമ്മുടെ ശീലങ്ങളായി മാറണം. പ്രായമായവരും പ്രതിരോധശേഷി കുറഞ്ഞവരും ആൾക്കൂട്ടങ്ങളിൽ പോകുന്നത് പൂർണ്ണമായും ഒഴിവാക്കണം. ലോക് ഡൗൺ കഴിഞ്ഞാലും അണുബാധ ഉണ്ടാവാനുള്ള സാധ്യത ഉണ്ടെന്നുള്ള ബോധ്യത്തോടെ കൃത്യമായ മുൻകരുതലുകളെടുത്ത് വേണം പുറത്തിറങ്ങുന്നത്.

ജിയ മരിയ ജോർജ്
6 B സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം