സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പ്രതിരോധ പ്രവർത്തനങ്ങൾ
പ്രതിരോധ പ്രവർത്തനങ്ങൾ
നമ്മുടെ ശരീരത്തിൽ രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. രോഗ പ്രതിരോധശക്തി കുറയുമ്പോൾ രോഗാവസ്ഥയിൽ ആകും. രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും ഭേദം പ്രതിരോധമാണ് നല്ലത്. യഥാസമയങ്ങളിലുള്ള വൈദ്യ പരിശോധനവഴി രോഗ പ്രതിരോധം കാര്യക്ഷമമാക്കാം. കൃത്യ സമയങ്ങളിലുള്ള വൈദ്യ പരിശോധന വഴി ആരംഭ ദിശയിൽ രോഗങ്ങൾ കണ്ടു പിടിച്ച് ചികിത്സിക്കുന്നതു വഴി ആരോഗ്യമുള്ള ഒരു ജനത രാജ്യത്തിലുണ്ടാവും. 20-ൽ പരം പ്രതിരോധ കുത്തിവയ്പുകളും മരുന്നുകളും നിലവിലുണ്ട്. ഒരു കുഞ്ഞിൻ്റെ ജനനം മുതൽ 10, 15 വയസു വരെ പ്രതിരോധ മരുന്നുകൾ കൊടുക്കുന്നു. ലോകം ഭീതിയോടെ കാണുന്ന കോ വിഡ് 19 എന്ന കൊറോണ വൈറസ് ബാധ ചൈനയിലെ വുഹാനിൽ2019 ഡിസംബർ 31-ന് തുടങ്ങി. അവിടെ ഒരു പാട് ജീവനുകൾ കൊറോണ അപഹരിച്ചു. ഇപ്പോൾ ലോകം മുഴുവൻ വ്യാപിച്ചു. കോ വിഡ് 19 ന് മരുന്ന് കണ്ടു പിടിച്ചിട്ടില്ല എന്ന സത്യം നാം മനസ്സിലാക്കണം പന്നി, പട്ടി, പൂച്ച, എലി എന്നിമൃഗങ്ങളിൽ കോറോണ ബാധ കണ്ടെത്തിയിട്ടുണ്ടെന്ന് ചൈനാക്കാർ വെളിപ്പെടുത്തി. മൃഗങ്ങളിൽ നിന്നാവാം വൈറസ് ബാധയുണ്ടായത്. പനിയും ചുമയും ജലദോഷവുമാണ് ആരംഭം. ശ്വാസകോശത്തിലും വയറിലും ബാധിക്കുന്നു. മരുന്ന് കണ്ടു പിടിക്കാത്ത സ്ഥിതിക്ക് പ്രതിരോധമാണ് ഏക രക്ഷാമാർഗം. തുമ്മുമ്പോഴും ചുമക്കുമ്പോഴും പുറത്തേക്കു വരുന്ന സ്രവങ്ങളിൽ നിന്നും വൈറസ് വായുവിൽ കൂടി മറ്റുള്ളവരിലേക്ക് പകരുന്നു. രോഗ പ്രതിരോധത്തിലൂടെ മാത്രമേ നമ്മുടെ ജീവനും മറ്റുള്ളവരുടെ ജീവനും രക്ഷിക്കാനാവൂ. കൈകൾ സോപ്പിട്ട് കഴുകുക, മാസ്ക് ഉപയോഗിക്കുക സ്വന്തം വീട്ടുകളിൽ കഴിയുക. അത്യവശ്യങ്ങൾക്കു പുറത്തു പോയാൽ വന്ന ശേഷം വസ്ത്രങ്ങൾ അലക്കി കുളിക്കുക. ഈ കാര്യങ്ങളൊക്കെയാണ് രോഗ പ്രതിരോധത്തിനായി സർക്കാരും ആരോഗ്യരംഗത്തെ വിദഗ്ദരും ആവശ്യപ്പെടുന്നത്. അതീവ ജാഗ്രതയോടെ ഈ നിർദ്ദേശങ്ങൾ പാലിച്ചാൽ ഈ മഹാമാരിയെ തോൽപിക്കാം. ഇന്ത്യയിൽ കോവിഡ് 19- ബാധിച്ചത് ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിലെ തൃശൂരിലാണ്. അന്നു മുതൽ മുടങ്ങാതെ വാർത്താ ചാനലുകളും പത്രങ്ങളും ശ്രദ്ധിക്കുന്നു. ഫോണിലൂടെ കൂട്ടുകാരോട് പ്രതിരോധത്തെ കുറിച്ചും വല്യ ടീച്ചർ വാട്സ പ്പിലൂടെ തരുന്ന പഠന പ്രവർത്തനങ്ങളെ കുറിച്ചും ചർച്ച ചെയ്യുന്നു. ആരോഗ്യ പ്രവർത്തകരുടെ രോഗ പ്രതിരോധ നിർദ്ദേശങ്ങൾ കൃത്യമായി വീട്ടിലെല്ലാവരും പാലിക്കുന്നു. ലോകത്താകമാനം കോവിഡ് രോഗഭീതിയിൽ ആയതുകൊണ്ടാണ് ആ പ്രതിരോധത്തിനെ കുറിച്ച് എഴുതിയത്. വേറെയും പല മാരക രോഗങ്ങളുമുണ്ട്. പ്ലാസ്റ്റിക് കത്തിക്കാതിരിക്കുക, ഉപയോഗിക്കാതിരിക്കുക എന്നാൽ നമ്മളും ഭൂമിയും രക്ഷപ്പെടും. വാഹനങ്ങളുടെ അതിപ്രസരം മൂലം അന്തരീക്ഷ മലിനീകരണം മൂലം ശ്വാസകോശ രോഗങ്ങൾ ഉണ്ടാകുന്നു. ജലജന്യരോഗങ്ങളിൽ നിന്നും രക്ഷപ്പെടാനായി പുഴകളും തോടും കുളങ്ങളും മലിനമാകതെ സംരക്ഷിക്കണ്ടത് നമ്മളാണ് ഈ ദുരവസ്ഥയിൽ നമുക്ക് വേണ്ട എല്ലാ സാഹായങ്ങളും ചെയ്തു തരുന്ന സർക്കാരും സ്വന്തം ജീവൻ പോലും മറന്ന് രോഗബാധിതരെ പരിചരിക്കുന്ന, ആരോഗ്യ പ്രവർത്തകരും, നമ്മുടെ ആരോഗ്യ മന്ത്രി, സന്നദ്ധ പ്രവർത്തകർ, നിയമപാലകർ ഇവരോടപ്പം ചേർന്നു നിന്ന് പ്രതിരോധ പ്രവർത്തനങ്ങൾ അനുസരിച്ച് നമുക്കും പങ്കാളികളാകാം. രോഗാവസ്ഥയിലുള്ള എല്ലാർക്കും ആരോഗ്യ പ്രവർത്തകർക്കും രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ എല്ലാർക്കും വേണ്ടി ഈ കുഞ്ഞു മനസിൻറെ പ്രാർത്ഥന
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |