സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പണം ഒന്നിനും പരിഹാരമല്ല

പണം ഒന്നിനും പരിഹാരമല്ല

മരങ്ങൾ വെട്ടിമാറ്റി ഫ്ലാറ്റുകൾ പണിതു
കാശുമുടക്കി കാടുകാണാനിറങ്ങി
പുഴയെ കൊന്നപ്പോൾ അവൻ ഓർത്തില്ല
അവൾക്ക് മഴയെന്നൊരു 'അമ്മ ഉണ്ടെന്ന്
അവസാനത്തെ നദിയും മലിനമാക്കി
കഴിയുമ്പോൾ അവസാനത്തെ മരവും
മുറിച്ചു കഴിയുമ്പോൾ, അവസാനത്തെ
മത്സ്യവും നമുക്ക് നഷ്ടപ്പെട്ടു കഴിയുമ്പോൾ
കൊറോണ പോലുള്ള മഹാമാരിയിൽപ്പെട്ടു
ഉഴലുമ്പോഴും നാം തിരിച്ചറിയും
നോട്ടുകെട്ടുകൾ നമുക്ക്
ഭക്ഷിക്കാനാവില്ലെന്ന്
 

അനന്യ അനൂപ്
4 ഇ സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത