സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/നമ്മുടെ ശുചിത്വം
നമ്മുടെ ശുചിത്വം
കുട്ടികളായ നമ്മെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു ഗുണമാണ് ശുചിത്വം . വ്യക്തി വീട്, പരിസരം എല്ലാം വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശമാണ്. ഒരു വ്യക്തിയുടെ ശുചിത്വം കാണുമ്പോൾ അവന്റെ വ്യക്തിത്വം നമുക്ക് മനസിലാക്കാം. കുട്ടികളായ നാം കുടുംബത്തിൽ നിന്നു വേണം ആദ്യമായി ശുചിത്വം അഭ്യസിച്ചു തുടങ്ങാൻ. അവിടെ നിന്നും ആരംഭിക്കുന്ന ശുചിത്വം വിദ്യാലയത്തിൽ നിന്നും അധ്യാപകരുടെ നേതൃത്വത്തിൽ തുടർന്ന് ആജീവനാന്തം നമ്മുടെ ജീവിതത്തിൽ തുടരണം. ചെറുപ്പം മുതൽ പല്ല് തേക്കാനും രണ്ട് നേരം കുളിക്കാനും നഖം വെട്ടാനും വൃത്തിയുള്ള വസ്ത്രം ധരിക്കാനും പ്രാഥമിക ആവശ്യങ്ങൾക്ക് ശേഷം കൈ സോപ്പിട്ട് കഴുകാനും മുടി ചീകി വൃത്തിയാക്കാനും നാം ശീലിക്കണം. പഠിക്കാനുപയോഗിക്കുന്ന സാധനങ്ങൾ അടുക്കി ചിട്ടയായി വയ്ക്കാനും ഭക്ഷണ രീതിയിൽ മാന്യത പുലർത്താനും ശ്രദ്ധിക്കണം. നമ്മുടെ ശുചിത്വം നമ്മെയും നമ്മുടെ കുടുംബത്തെയും നാടിനെയും പരിസ്ഥിതിയെയും ഉയർച്ചയിലേക്ക് നയിക്കുകയും രോഗങ്ങളെ പ്രതിരോധിച്ച് നല്ലയൊരു നാളെ നമുക്കായി പ്രദാനം ചെയ്യുകയും ചെയ്യും
|