സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണായോടുള്ള കരുതൽ
കൊറോണായോടുള്ള കരുതൽ
കൊറോണയെ ഭയപെടുകയല്ല വേണ്ടത് കരുതൽ ആണ് വേണ്ടത്. കൊറോണയും, കോവിഡ് -19 എന്നത് രണ്ട് വൈറസ്സ് ആണോ എന്ന് പലർക്കും സംശയമാണ്. ഇത് രണ്ടും ഒന്ന് ആണ്. കൊറോണ വൈറസ്സ് എങ്ങനെയാണ് അപകടകാരിയാകുന്നത്. പ്രതിരോധശക്തി തകർക്കുകയാണ് കൊറോണ ചെയുന്നത്. അതു മൂലം പല രോഗവും നമ്മുടെ ശരീരത്ത അക്രമിക്കും. സാധാരണയായി കണ്ടുവരുന്ന രോഗ ലക്ഷണം ജലദോഷം, ചുമ, തുമ്മൽ, പനി എന്നിവ എല്ലാം കൊറോണയുടെ ലക്ഷണമായി കണക്കാക്കുന്നു. ശാസതടസമാണ് പ്രധാന ലക്ഷണം. Pcr ടെസ്റ്റ് വഴിയാണ്കൊറോണ കണ്ടു പിടിക്കുന്നത്. കൊറോണക്കു മരുന്ന് കണ്ടു പിടിച്ചില്ല. സപ്പോർട്ടീവ് മരുന്ന് ആണ് കൊടുക്കുന്നത്. കൊറോണ ബാധിച്ചആളുകൾ ചുമക്കുമ്പോഴും തുമ്മുമ്പോഴു മാണ് കൊറോണ വൈറസ്സ് മറ്റുള്ളവരിലേക്ക് പകരുന്നത്. ചുമക്കുകയോ തുമ്മുകയോ ചെയ്യുബോൾ ഒരു ടവൽ കൊണ്ട് മുഖം മൂടുക. പുറത്ത് പോകുംമ്പോൾ മുഖം ഒരു ഫേസ് മാസ്ക്ക് കൊണ്ട് മൂടുക. കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക. പുറത്ത് പോകാതിരിക്കുക ആവശ്യതിന്നു മാത്രം പുറത്ത് പോകുക. വൃക്തികൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കുക. രോഗികളെ ഒറ്റ പെടുത്താതെ ഇരിക്കുക. അവർക്കു പരിചാരണം ആണ് ആവശ്യം.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |