സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

5.2ഏക്കർഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കൂളിന് 3 നിലകളുള്ളകെട്ടിടത്തിലായി18 ക്ലാസ് മുറികളും സയൻസ് ലാബും കംമ്പ്യൂട്ടർ ലാബുമുണ്ട്. ഹയർസെക്കണ്ടറിക്ക് 3 നിലകളുള്ളകെട്ടിടത്തിലായി 8 ക്ളാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർലാബുകൾ ഉണ്ട്. 2 കമ്പ്യൂട്ടർലാബുകളിലും കൂടി ഏകദേശം 25 കമ്പ്യൂട്ടറുകൾ ഉണ്ട്. 2 ലാബുകളിലും ബ്രോഡ്ബാൻഡ് ഇൻറർനെററ് സൗകര്യങ്ങൾ ഉണ്ട്. കുുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി ഒാരോ വിഭാഗത്തിവും ഒാരോ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ വിശാലമായ ഒരു ഓഡിറ്റോറിയവും ഈ സ്കൂളിനുണ്ട്.