സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിൽ മീനച്ചിലാറിന്റെ പരിലാളനമേറ്റ് കേരവൃക്ഷങ്ങളുടെയുംനെൽപ്പാടങ്ങളുടെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങി പ്രകൃതിരമണീയമായ കിടങ്ങൂരിന്റെ ഹൃദയഭാഗത്ത് 101 സംവത്സരക്കാലമായി തലമുറകൾക്ക് വിജ്ഞാനവെളിച്ചം പകർന്നുകൊണ്ടിരിക്കുന്ന പ്രകാശഗോപുരം. പൂർവ്വികരുടെ കഠിനമായ പരിശ്രമത്തിന് ദൈവം നൽകിയ അനുഗ്രഹം എന്നപോലെ 1908-ൽ കോട്ടയം രൂപതയുടെ ആദ്യസ്കൂളായി കിടങ്ങൂർ സെന്റ്മേരീസ് രൂപം കൊണ്ടു. സമീപപ്രദേശങ്ങളിലൊന്നും വിദ്യാഭ്യാസസൗകര്യം ഇല്ലാതിരുന്ന അക്കാലത്ത് ഈ സരസ്വതീക്ഷേത്രം എല്ലാ വിഭാഗം ആളുകൾക്കും ഒരു അനുഗ്രഹമായിരുന്നു. കോട്ടയം ജില്ലയിലെ പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നാണിത്. ആൺകു‍ുട്ടികൾക്കും പെൺകു‍ു‍ട്ടികൾക്കും പഠിക്കാവുന്ന u.p വിഭാഗം ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്.മിഡിൽസ്കൂൾ 1935-ൽ ഹൈസ്കൂൾആയി ഉയർത്തപ്പെട്ടു. ദിവംഗതനായ ബഹുമാനപ്പെട്ട ചൂളപ്പറമ്പിൽ തോമസ് അച്ചനായിരുന്നുഹൈസ്കൂൂളിൻറ ആദ്യത്തെ ഹെഡ്മാസ്ററർ. ഇംഗ്ളീഷ് മീഡിയം ക്ലാസുകളും മലയാളംമീഡിയം ക്ളാസുകളും ഭംഗിയായി നടത്തപ്പെട്ടിരുന്ന ഈ സ്ഥാപനത്തിൽ വർഷങ്ങൾക്കു മുമ്പും ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിച്ചിരുന്നു.2000-ാം ആണ്ടിൽ ഹയർസെക്കണ്ടറിസ്കൂൾ ആയി ഈ സ്ഥാപനം ഉയർത്തപ്പെട്ടു.കോട്ടയം കോർപ്പറേറ്റ് മാനേജ്‌മെന്റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 16ഹൈസ്ക്കൂളുകൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.2009-2010സ്കൂൾവർഷത്തിൽ പത്താംക്ലാസിൽ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളെയും വിജയിപ്പിക്കുവാൻ സാധിച്ചു.2013-മുതൽ തുടർച്ചയായി പത്താംക്ലാസിൽ 100% വിജയം കൈവരിക്കാൻ സാധിച്ചു.