കൊറോണ വൈറസ് - പ്രതിരോധം
വ്യക്തിശുചിത്വവും പരിസരശുചിത്വവും നിർബന്ധം
ഇന്ത്യയിൽ ആദ്യമായി കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് കേരളത്തിലാണ്. എന്നാൽ കൊറോണ വൈറസ് ബാധിച്ച് സുഖം പ്രാപിച്ചത് ഒരാശ്വാസമായിരുന്നു. നമുക്ക് ഭയമല്ല കരുതലാണ് വേണ്ടത്. വൈറസ് ബാധ ഉണ്ടാകാതിരിക്കാനും പൂർണ ആരോഗ്യത്തോടെ ഇരിക്കുവാനും സാധാരണ ചെയ്യുന്ന കാര്യങ്ങൾ അൽപ്പം ശ്രദ്ധയോടെ ചെയ്യുക. കൈകൾ നന്നായി കഴുകുക , പുറത്തുപോയി വരുമ്പോൾ ദേഹം ശുചീകരിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായയും മൂക്കും പൊത്തിപ്പിടിക്കുക.
ശാരീരികമായി ഉണ്ടാകുന്ന മാറ്റങ്ങളിൽ അൽപ്പം കൂടി ശ്രദ്ധിക്കുന്നതും വഴി ഈ വൈറസിന്റെ സാധ്യതകളെ നമുക്ക് തിരിച്ചറിയാനും പ്രതിരോധിക്കാനും സാധിച്ചേക്കും. ഇവയാണ് കോറോണ വൈറസ് പ്രതിരോധിക്കാനുള്ള ഏറ്റവും വലിയ മാർഗം. കോറോണ വൈറസ് വ്യാപനം തുടങ്ങിയ സ്ഥലം ചൈനയിലെ വുഹാനിൽ നിന്നാണ്. ലോകാരോഗ്യസംഘടന അന്താരാഷ്ട്ര ആശങ്കയുടെ അടിസ്ഥാനത്തിൽ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു.
ഇന്ത്യയിൽ കേരളത്തിൽ വൈറസ് ബാധ തിരിച്ചറിഞ്ഞെങ്കിലും ഇത് പടരാതിരിക്കാനുള്ള എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചു കഴിഞ്ഞു. കോറോണ വൈറസ് , ആശങ്ക വേണ്ട ശ്രദ്ധിക്കണം. കൈകൾ കഴുകുക എന്ന പ്രക്രിയയാണ് മികച്ച രീതി.
ഈ പുതിയ വൈറസിന് ഇതുവരെ വാക്സിനോ പ്രതിരോധമരുന്നുകളോ കണ്ടെത്തിയിട്ടില്ല. കോറോണ വൈറസിന്റെ ആദ്യ ലക്ഷണമാണ് ജലദോഷവും ശ്വാസതടസവും. ജലദോഷത്തോടൊപ്പം തന്നെ പനി , ചുമ , വരണ്ട ചുമ എന്നിവയുൾപ്പടെ വരുംദിവസങ്ങളിലുണ്ടായേക്കും.
കോവിഡ് - 19 എന്ന കോറോണ വൈറസിനെതിരെ ലോകജനത ഒറ്റക്കെട്ടായി പോരാടുകയാണ്. ലോകാരോഗ്യസംഘടന , ലോകരാജ്യങ്ങളിലെ സർക്കാരുകൾ , ആരോഗ്യവകുപ്പ് എന്നിവരുടെ ധീരമായ തീരുമാനങ്ങളും സമയോചിതമായ ഇടപെടലുകളും നമുക്ക് കരുത്തും ധൈര്യവും തരുന്നുണ്ട് . രോഗി ചുമക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തേക്ക് വരുന്ന സ്രവങ്ങൾ , തുപ്പൽ എന്നിവയിലുടെ രോഗാണുക്കൾ മറ്റുള്ളവരിലേക്ക് പടരുന്നു. ഈ സ്രവങ്ങൾ പുരണ്ട വസ്തുക്കളിൽ ഏകദേശം 12 മണിക്കൂർ വരെ ഈ വൈറസ് നിലനിൽക്കും. ഈ വൈറസിനെതിരെ പ്രതിരോധിക്കാനും മരുന്നുകൾ കണ്ടുപിടിക്കാനും ഒരു വർഷം സമയമെടുക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. കോറോണ വൈറസ് പ്രതിരോധിക്കാൻ വ്യക്തിശുചിത്വമാണ് പ്രധാനം.
- അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക. അനാവശ്യയാത്രകൾ കുറയ്ക്കുക.
- സാമൂഹികമര്യാദകൾ പാലിച്ചാൽ രോഗം നിയന്ത്രിക്കാം.
- കൈകൊടുക്കുന്നത് തൽക്കാലം ഒഴിവാക്കുക.
- പൊതുഇടങ്ങളിൽ തുപ്പുകയും ചീറ്റുകയും ചെയ്യുന്നത് ഒഴിവാക്കുക.
- 20 സെക്കന്റ് നേരം കൈകൾ കഴുകുക.
നിപ്പയെ അതിജീവിച്ചതുപോലെ കോറോണയെയും അതിജീവിക്കുാം.
പേടി വേണ്ട..... ജാഗ്രത മതി
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|