സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/അക്ഷരവൃക്ഷം/ കൊറോണ വൈറസ് - ചെറുലേഖനം

കൊറോണ വൈറസ് - ചെറുലേഖനം


ഒരു വ്യക്തിയിൽ നിന്ന് ലോകമൊട്ടാകെ പട‍ർന്ന് പിടിക്കുന്ന ഒരു തരം വൈറസാണ് കൊറോണ വൈറസ്. ഇന്നത്തെ നമ്മുടെ ലോകവും സ‍ർക്കാറും കോവിഡ് 19 വ്യാപനത്തെ ചെറുക്കാനുള്ള പ്രയത്നത്തിലാണ്. കൊറോണ പ്രതിരോധത്തിന്റെ പ്രധാന ഘടകം സാമൂഹികഅകലം പാലിക്കലാണഅ എന്ന് വ്യക്തമാക്കിയിട്ടും അതിനോട് സഹകരിക്കാൻ ഈ ലോക്ഡൗണ കാലത്തും പലരും തയാരാകുന്നില്ല എന്നതാണ് വാസ്തവം. വ്യക്തികളുടെ അശ്രദ്ധ മൂലമാണ് കോവിഡ് 19 പടരുവാൻ ഇടയാകുന്നത്. ആയതിനാൽ ഇതൊരു ഗുരുതരമായ പ്രശ്നമാണ്.തീർച്ചയായും ഇതിന് ചികിത്സ തേടേണ്ടത് ഇവ ശ്വാസനാളിയെയാണ് ബാധിക്കുക. ജലദോഷപനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം വരെ ഇത് എത്തി ചേരും. ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും. അതായത് ചെറിയ കുട്ടികൾ മുതൽ പ്രായമായവരിലും വൈറസ് പിടിമുറുക്കും. ഇതുവഴി ന്യൂമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ പിടിപെടും.

പ്രധാന ലക്ഷണങ്ങൾ -

  • മൂക്കൊലിപ്പ്
  • ചുമ
  • തൊണ്ടവേദന
  • തലവേദന
  • പനി


ശരീരസ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. ആയതിനാൽ വൃത്തിയോടെ നമ്മുടെ ശരീരവും പരിസരവും സൂക്ഷിക്കുക.
തുമ്മുമ്പോഴും , ചുമക്കുമ്പോഴും വായും മൂക്കും മൂടുക.
ഇടക്കിടെ കൈകൾ കഴുകുക, സമൂഹത്തിൽ നിന്ന് അകലം പാലിക്കുക, മാസ്ക്കുകൾ ധരിക്കുക.
ഇലയിലൂടെ നമുക്ക് ഈ രോഗത്തെ ലോകത്തിൽ നിന്നും പിഴുതെറിയാം.

ദിതിൻ മാത്യ‍ു
IX ബി സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം