സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/അക്ഷരവൃക്ഷം/തിരിച്ചറിവ്

തിരിച്ചറിവ്

മഹാമാരി പെയ്തിറങ്ങി.
 അഹംഭാവം പോയ്മറഞ്ഞു.
സാമ്രാജ്യങ്ങൾ തകർന്നടിഞ്ഞു.
പൊയ്മുഖങ്ങൾ അടർന്നുവീണു.
വർഷിച്ചിടുന്നില്ലെങ്ങുമേ ബോംബുകൾ!
ഗർജിച്ചിടൂന്നില്ലെങ്ങുമേ തോക്കുകൾ!
കെട്ടടങ്ങീ ശബ്ദഘോഷങ്ങൾ
വിജനമായ് വീഥികൾ!
അലിഞ്ഞുചേർന്നൂ ആംബുലൻസിൻ
മുഴക്കങ്ങളീക്കെട്ട വായുവിൽ!
ഏകാകിയായവൻ നിന്നിടുന്നു
കൈകഴുകി പാപക്കറനീക്കിടുന്നു
മുഖം മറച്ചോടുവാൻ ശ്രമിച്ചിടുന്നു
മർത്ത്യരും വൈറസും തമ്മിലുള്ള
അടർക്കളത്തിലവൻ പകച്ചു നിൽപ്പൂ
തോൽപ്പിച്ചിടേണമീവൈറസിനെ
അതിനായ് തെറ്റുകളെല്ലാമേറ്റു ചൊല്ലാം
സ്നേഹത്തിൻ ഗീതങ്ങൾ പകർന്നു നൽകാം
മാനവർ തമ്മിലകന്നെന്നാലും
മനസ്സുകൾ തമ്മിലടുത്തു നിൽക്കാം
 അതിരുകളൊക്കെയുംഅടർത്തി മാറ്റാം
തിരിച്ചറിവിൻ്റെ പുതിയ കാലം
അതിജീവനത്തിൻപുതിയ പാഠം
`കൊറോണ' സമ്മാനിക്കും സുവർണകാലം
 

ഭദ്ര എ എം
8 സി സി എൻ എൻ ജി എച്ച് എസ്സ്
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത