കാലമീ ലോകത്തിനു
മാറ്റം വരുത്തുവാൻ തന്നൊരു വിനാശകാലം!
ധനികനോ, പാമരനോ ബേധമന്യേ
വന്നു ഭവിക്കുന്നു വിനാശം!
വർഗ്ഗീയ വാദികൾ എവിടെ?
ധനികരെവിടെ? ആരു
തടഞ്ഞു ഈ വിനാശത്തെ?
ധനത്തിൻ ഹരത്താൽ
കൂടെപിറപ്പെന്നു പോലും
നിനക്കാതെ കൂടുവിട്ടു പോയവരെവിടെ?
ആരു തടഞ്ഞു വിനാശത്തെ
സകലരും ഒന്നായി മുട്ടുക്കുത്തുന്നു
ഈ മഹാമാരിക്കുമുന്നിൽ
ഒന്നിച്ചു കൈകോർക്കാൻ
മടിച്ചവരിതാ ഒന്നിച്ചു കൈകൾ കഴുകുന്നു!
താഴ്ന്നവരെ കണ്ടു മുഖം മറിക്കുന്നവർക്കായിതാ
കാലം മാസ്ക്കുകൾ തുന്നിച്ചു നൽകി!
ഓരോ മതത്തിലേയും ദൈവത്തെ
വിശ്വസിച്ചു ലഹള നടത്തിയവർ
ഇതാ മനുഷ്യത്ത്വം എന്ന
ദൈവത്തെ മനസ്സിലാക്കി തൊഴുന്നു!
സ്വദേശം മറന്നു പറന്ന
വിദേശികളെ കാലം കൊതിപ്പിക്കുന്നു
സ്വന്തം മണ്ണിലൊന്ന് ചവിട്ടാൻ!
വിദേശനാടിൻ പുണ്യം
ചുമന്നിരുന്ന കൈകൾ ഇന്ന്
ചുമക്കുന്നു വൈറസ് ബാധയേയും!
ആർത്തിപിടിച്ചു നടക്കുന്ന
മനുഷ്യനിന്ന് ഓർക്കണം
ഒരു സത്യം "നീ നേടിയ
പണത്തേക്കാൾ തുച്ഛമായ
അണുക്കൾ മതി നിന്നെ
നാളെ നശിപ്പിക്കാൻ"