സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/അക്ഷരവൃക്ഷം/കവിത/ലോക്ക് ഡൗൺ

ലോക്ക് ഡൗൺ

ഇങ്ങനെയൊരു ലോക്ക് ഡൗൺ
തീരെ പ്രതീക്ഷിച്ചതേയില്ല .
മഷിത്തണ്ടുമണമുള്ള സ്ലേറ്റിനും
തലപ്പാവണിഞ്ഞ കുട്ടിപ്പെൻസിലിനും
ഇനി അജ്ഞാതവാസം
എനിക്ക് ഏകാന്തവാസം .
അജ്ഞതകളെണ്ണിയെണ്ണി -
യൊന്നൊന്നായ് ഹരിച്ച് ,
ജ്ഞാനത്തിൻ പടികളേറിയോർ
ഹരിശ്രീ കുറിച്ചതീയേകാന്തഗുഹയിലത്രേ !
പുത്തൻ സ്ലേറ്റിലെന്നുമെത്രയും
മായ്ച്ചെഴുതിയിട്ടും പെൻസിലിൻ
കാലടിപ്പാടുകൾ വരച്ചോരോ-
ച്ചിത്രവുമീ ഗുഹയുടെ ചുമരിലത്രേ !

നന്ദന എം എം
9 ഇ സി എൻ എൻ ഗേൾസ് ഹൈസ്ക്കൂൾ ചേർപ്പ്
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത