സൂര്യന്റെ വിളികൾ കനത്തു തുടങ്ങി
ഇമകൾ കവാടം തുറന്നിടുന്നു
നേരമില്ലെനി നേരമ്പോക്കുകൾക്കിനിയും
എത്തിടേണം മണിയൊന്നതിനു മുമ്പ്
പാഠങ്ങൾ പാടി പഠിച്ചു, മതിച്ചു
വയ്യിനി ഞാനും മടിച്ചു നിന്നു.
കർമ്മത്താൽ കൂടപ്പിറപ്പുകളായവർ
എൻ കൂട്ടുകാർ,
കൈകോർത്തിണങ്ങിയ ഇടവേളകൾ
കാതോർത്തിരുന്നൊരാ കഥപറയൽ,
പൊടുന്നനെ സൂര്യൻ
പറയാതെങ്ങുപോയി
ഇമകളടക്കാതെ എന്തെ ഇരുട്ടായി?
വിഷുക്കിളി പാടി തുടങ്ങിയില്ല
വിധിയായി അവധിയും വന്നിടുന്നു
കൈകോർക്കുവാനെനി പാടില്ലത്രേ
അടുക്കുവാനനുവാദമതിലയത്രെ
പനി ചൂടിൽ വെന്തുരുകി
ബന്ധങ്ങൾ വിട്ടകന്നു ലോകം,
നാലു ചുവരുകൾക്കുള്ളിൽ
ഒതുങ്ങിയപ്പോൾ
എന്തെ വാനിനിത്ര നീളം?
അകലേണ്ടതുണ്ടു നാം
രക്തത്തിൽ നിന്നു പോലും
അടുക്കുവാനായി ഭയം തെല്ലില്ലാതെ
തീ അണഞ്ഞിടും നിലാവുദിച്ചിടും
കത്തിയ പുസ്തകതാളായി
ഇവയും മാറിടും
എങ്കിലും.....
കെട്ടിപിടിച്ചു കഥകൾ പറഞ്ഞതും
കൂട്ടമായി പാട്ടുകൾ പാടി കളിച്ചതും
പണ്ട് വച്ചുമറന്നൊരോർമയോ
അല്ല തെറ്റി...,
എല്ലാം ഇന്നലെ തന്നെ!!!!!