പണ്ടൊരുകാലത്ത് ഞാൻ
വെറുമൊരു പുഴയില്ലായിരുന്നു
മനുഷ്യർക്ക് ദാഹജലം നൽകും സുഹൃത്തായിരുന്നു ഞാൻ
ഞാനിന്ന് മലിനമായിരിക്കുന്നു
ആരും എന്നെ ശ്രദ്ധിക്കുന്നില്ല
അങ്ങോട്ടും ഇങ്ങോട്ടും
നീങ്ങാൻ വയ്യാതെ ഞാൻ
ശ്വാസം കിട്ടാതെ ജീവിക്കുന്നു
മനുഷ്യ കാപാലികരുടെ
അനിഷ്ട പ്രവർത്തനങ്ങൾ
നേരിട്ടനുഭവിക്കുന്നവൾ ഞാൻ
എൻ നൊമ്പരം കാണുവാൻ ആരുമില്ലിവിടെ
ഒറ്റക്ക് ഞാൻ അങ്ങനെ ജീവിക്കുന്നു.