ധീരകേരളം

ധീരരാണ് ശക്തരാണ്
പോരാളികളാണ് സഹജരെ

കാറ്റടിചാൽ പൊഴിഞ്ഞുപോകും
കരിയിലകളല്ല സഹജരെ
പ്രളയമെന്ന പേമാരിയിൽ
പിടിച്ചുനിന്ന ധീരരെ
ജാതിഇല്ല മതവുംഇല്ല
ഒരൊറ്റ വൃക്ഷo ആണ് നാo
സഹനമാണ് കരുതലാണ്
വേണ്ടത്എന്ന്‌ സഹജമെ
കരുതൽ ഇല്ല എങ്കിലോ
കദനമാണ് പ്രതിഫലം
ഇവിടെ ഉണ്ട് കരുതൽ ഉള്ള നിയമപാലകരത്രയും
ഇവിടെ ഉണ്ട് ജീവത്യാഗം ചെയും
വെള്ളരി പ്രാവുകൾ അത്രയും
ഇവിടെ ഉണ്ട് സ്നേഹമുള്ള വൈദ്യസാരഥികൾ അത്രയും
ഇവിടെ ഉണ്ട് ശക്‌തരായ
നേതൃസാരഥികൾ അത്രയും
വേണ്ട വേണ്ട നമുക്ക് വേണ്ട
നഷ്ട വേദന സത്യങ്ങൾ
തുടച്ചു നീക്കാം നമുക്ക് ഒന്നായ്
ഈ പകർച്ച വ്യാധിയെ

അലീമ നസ്രിൻ
7.A സി.എം.സി ഗേൾസ് ഹൈസ്‌കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത