ഉണക്കമീനിന്റെ രുചി അറിഞ്ഞത്
പച്ച മീൻ കിട്ടാത്ത കാലത്തിലല്ലോ
ചക്കക്കുരു വിൻ മഹത്വം അറിഞ്ഞത്
പച്ചക്കറിക്ക് തീവില ആയപ്പോൾ
കുറിയരി കഞ്ഞിയും തേങ്ങാചമ്മന്തിയും
കുഴിമന്തി യെക്കാൾ സ്വാദോടെ തിന്നും നാം
കോവിഡ് കാലത്ത് വീട്ടിലിരിക്കുമ്പോൾ
കുട്ടിക്കാലത്തെ ഓർമ്മ തികട്ടുന്നു
വീട്ടിലെ ഭാരിച്ച ജോലികൾ കണ്ടപ്പോൾ
അമ്മമാരുടെ കഷ്ടത കാണുന്നു
തുണിക്കടയിൽ തള്ളില്ല ,ചന്തയിൽ ആളില്ല,
വഴിയിൽ തിരക്കില്ല ,വെളിച്ചത്തിൻ കളിയില്ല
ലോകത്തെ അവസ്ഥകൾ
മാറ്റുന്നു ഈശ്വരൻ
ദൈവ സ്മരണയ്ക്കായി ദൃഷ്ടാന്തമളക്കുന്നു
കാക്കണേ ഈശ്വരാ
ഈ വൈറസിൻ കാലത്ത്
കോവി ഡിന്റെ അക്രമത്തെ