സി.വി.എം.എച്ച്.എസ്സ്. വണ്ടാഴി/അക്ഷരവൃക്ഷം/ജാഗ്രതയോടെ നേരിടാം നല്ല നാളേക്കായി
ജാഗ്രതയോടെ നേരിടാം നല്ല നാളേക്കായി
ഇന്ന് നമ്മുടെ ലോകത്ത് അതിവേഗം പടർന്നു കൊണ്ടിരിക്കുന്ന വൈറസാണ് കോവിഡ് 19. അത്യന്തം അപകടകാരിയും നമ്മെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു വൈറസാണിത്. ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ആദ്യമായി ഈ വൈറസ് പൊട്ടിപ്പുറപ്പെട്ടത്.പിന്നീട് അത് ലോക രാജ്യങ്ങളിലേക്ക് വ്യാപിച്ചു.ലിവെൻലിയാങ്ങ് എന്ന ഡോക്ടറായിരുന്നു ഈ വൈറസ് ആദ്യമായി കണ്ടുപിടിച്ചത് അദ്ദേഹം അന്ന് പറഞ്ഞിരുന്നു ഇത് അത്യന്തം അപകടകാരിയായ ഒരു വൈറസാണ് സാർസ് പോലെയുള്ള ഒരസുഖം ചൈനയിൽ പടരാൻ സാധ്യത ഉണ്ട് എന്ന് എന്നാൽ ഈ റിപ്പോർട്ടിനെ ചൈനീസ് ഭരണകൂടം പുച്ഛിച്ചു തള്ളി .2002-2004 കാലയളവിൽ ചൈനയിൽ പൊട്ടിപ്പുറപ്പെട്ട SARS - Cov എന്ന രോഗബാധയുടെ അതേ ഇൻക്യുബേഷൻ പിരീഡു തന്നെയാണ് SARS - Cov 2 എന്ന പുതിയ കൊറോണക്കും നമ്മുടെ ലോകത്തെയാകെ കാർന്നുതിന്നു കൊണ്ടിരിയ്ക്കുന്ന ഈ വൈറസിനെ നമുക്കൊരുമിച്ച് നിന്ന് വേരോടെ പിഴുതെറിയാം
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |