സി.ബി.കെ.എം.പഞ്ചായത്ത്.എച്ച്.എസ്സ്.എസ്സ്. പുതുപ്പരിയാരം/അക്ഷരവൃക്ഷം/ജീവനുള്ള സ്വപ്നം
ജീവനുള്ള സ്വപ്നം
അങ്ങനെ സുന്ദരമായ ഒരു അവധിക്കാലം കൂടി അവരെ തേടിയെത്തി. പരീക്ഷകൾ എല്ലാം കഴിഞ്ഞ് ഒരു നൂൽ വിട്ട പട്ടം പോലെ പറന്നു നടക്കുകയായിരുന്നു അപ്പുവും കൂട്ടുകാരും. അവധിക്കാലം എല്ലാ കുട്ടികളെയും പോലെ അപ്പുവിനും ഇഷ്ടമായിരുന്നു. പട്ടണത്തിലെ തിരക്കിനിടയിൽ നിന്നും അവനും കുടുംബവും നാട്ടിലെത്തിയത് പുത്തൻ പ്രതീക്ഷകളോടെ മറക്കാനാകാത്ത അവധിക്കാലം സൃഷ്ടിക്കാനാണ്. അങ്ങനെ പതിവുപോലെ വൈകുന്നേരമായതോടെ അപ്പുവിന്റെ കൂട്ടുകാർ അവനെ തേടിയെത്തി. അപ്പു......... നീ വരുന്നില്ലേ കളിക്കാൻ. കുട്ടാ ഞാനിതാ വരുന്നു. ശരി അപ്പോൾ നീ പെട്ടെന്ന് മഞ്ചാടി കുന്നിലേക്ക് വരൂ. അപ്പോൾ അപ്പുവിന്റെ മുത്തശ്ശി പറഞ്ഞു. മോനേ സൂക്ഷിച്ച് പോകണം കേട്ടോ അവിടെ തൊട്ടടുത്തുള്ള കുന്നിലേകോ പുഴയിലേകോ പോകരുത്. അതെന്താ മുത്തശ്ശി. ഒന്നുമില്ല കുട്ടി അത് വളരെ അപകടം നിറഞ്ഞ സ്ഥലമാണ് നീ കുട്ടിയല്ലേ. ശരി കുട്ടി നടന്നോളൂ. ശരി മുത്തശ്ശി. അവൻ കളിക്കാനായി സൈക്കിളുമെടുത്ത് പോയി. കളിക്കുന്നതിനിടയിൽ അപ്പു കുട്ടനോട് പറഞ്ഞു, കുട്ടാ ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ അനുസരിക്കുമോ? കുട്ടൻ ചോദിച്ചു എന്താ അപ്പു? ഇന്ന് കളി കഴിഞ്ഞതിനുശേഷം നമുക്ക് ആ കുന്നിലേക്ക് പോയാലോ? കുട്ടൻ പേടിയോടെ പറഞ്ഞു, വേണ്ടാ അപ്പു എനിക്ക് പേടിയാ. അപ്പു പറഞ്ഞു എന്തിനാ പേടിക്കുന്നത് ഞാനില്ലേ കൂടെ അങ്ങനെ അപ്പു ഒന്നും രണ്ടും പറഞ്ഞ് കുട്ടനെ സമ്മതിപ്പിച്ചു. അങ്ങനെ കളി കഴിഞ്ഞതിനുശേഷം അവർ രണ്ടുപേരും ചേർന്ന് കുന്നിലേക്ക് പുറപ്പെട്ടു. അപ്പുവിന് അത് തികച്ചും കൗതുകം നിറഞ്ഞ അനുഭവമായിരുന്നു എന്നാൽ കുട്ടൻ വളരെ ഭയന്നിരുന്നു. അവർ കാട് പോലെ മരങ്ങൾ നിറഞ്ഞ വഴികളിലൂടെ ആഴ്ന്ന് സഞ്ചരിച്ചു. നേരം ഇരുട്ടി തുടങ്ങി ഭയം സഹിക്കാൻ വയ്യാതെ കുട്ടൻ പേടിച്ചു കൊണ്ട് ഓടി അപ്പു ഞാൻ പോകുന്നു............ എന്നാൽ അപ്പു തളർന്നില്ല കൗതുകം നിറഞ്ഞ ആ സ്ഥലത്തുനിന്നും വീണ്ടും അവൻ സഞ്ചരിച്ചു തുടങ്ങി വളരെ ഇരുട്ട് ആയപ്പോൾ അപ്പുവിനെ മനസ്സിലും ഭയം ജനിച്ചു തുടങ്ങി. നിലാവെളിച്ചത്തിൽ അവനൊന്നും വ്യക്തമാകാത്ത തുകൊണ്ട് പതുക്കെ ആ ഭയം വർദ്ധിച്ചു തുടങ്ങി. കാലടികൾ വേഗത്തിൽ വച്ചു തുടങ്ങി. എങ്ങോട്ട് പോകണം എന്ന് അവനറിയില്ല ഭയം കൊണ്ട് അവൻ അലറിവിളിച്ചുകൊണ്ട് ഓടിത്തുടങ്ങി ഓടി ഓടി അവസാനം ഒരു വേരിൽ കാലിടറി തെറിച്ചവൻ മലയുടെ മുകളിൽ നിന്നുള്ള വെള്ളച്ചാട്ടത്തിലേക്ക് തെറിച്ചുവീണു. അയ്യോ.............. പെട്ടെന്ന് അവൻ കണ്ണു തുറന്നു. അപ്പോഴാണ് അവന് അത് മനസ്സിലായത് അതൊരു സ്വപ്നമായിരുന്നു എന്ന്. നാളെ നാട്ടിലേക്ക് പോയി അവധിക്കാലം ആഘോഷിക്കാൻ ഉള്ള തിടുക്കത്തിൽ അപ്പു കണ്ട മറക്കാനാകാത്ത ഭയാനകമായ ഒരു ദുസ്വപ്നം.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |