സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/ശുചിത്ത്വശീലം വിദ്യാർത്ഥികളിൽ

ശുചിത്ത്വശീലം വിദ്യാർത്ഥികളിൽ

ഇന്നത്തെ കാലഘട്ടത്തിൽ ഏറേ പ്രാധ്യാന്യം ഉള്ള ഒരു വിഷയമാണ് ശുചിത്വം. ആരോഗ്യം ഉള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വീടും ഒരു പോലെ സൂക്ഷിക്കണം. ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത്. നാം നടക്കുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകി കിടക്കുന്നുണ്ട് നാം അറിഞ്ഞോ അറിയാതെയോ അതൊക്കെ നമ്മുടെ ശരീരത്തിന്റെ ഭാഗമാകുന്നു അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപ്പെട്ട് ജീവിതം ഹോമിച്ച് തീർക്കേണ്ട അവസ്ഥയാണ് ആധുനിക ജനതക്കുള്ളത്.
ഇതിൽ നിന്നൊക്കെ മോചനം ഉണ്ടാകണമെങ്കിൽ നാം ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗം ആക്കിയേ തീരൂ.. ചെറുപ്പം തൊട്ടേ കുട്ടികൾ ശുചിത്വത്തേ കുറിച്ച് ബോധവാന്മാരായിരിക്കണം. അതിനു വേണ്ടി ദിവസവും നാം രണ്ട് നേരം കുളിക്കുക, നഖം വെട്ടി വ്യത്തിയാക്കുക, ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ കഴുകുക, അലക്കി വൃത്തിയാക്കിയ വസ്ത്രങ്ങൾ ധരിക്കുക ഇങ്ങനെ നമുക്ക് വിദ്യാർത്ഥികളിൽ വ്യക്തിശുചിത്വം നിലനിർത്താം. നാം നമ്മുടെ വീടും പരിസരവും അടിച്ച്‌ വാരി വ്യത്തിയാക്കുക ,പ്ലാസ്റ്റിക് കവറുകളും കുപ്പികളും വലിച്ചെറിയാതിരിക്കുക, മലിന ജലം കെട്ടി കിടക്കാതിരിക്കാൻ ശ്രദ്ധിക്കുക, അനാവശ്യമായി വളർന്ന് കിടക്കുന്ന കാടുകൾ വെട്ടി കളയുക ഇങ്ങനെ നമുക്ക് പരിസര ശുചിത്വം പാലിക്കാവുന്നതാണ്. ഒരോരുത്തരുടേയും വ്യക്തിത്ത്വം വിലയിരുത്തുന്നത് തന്നെ അവരവരുടെ ശുചിത്വത്തെ അടിസ്ഥാനമാക്കിയാണ്. അതു കൊണ്ട് തന്നെ ഇന്ന് മുതൽ നമുക്കും ശുചിത്വം ഉള്ളവരായി തീരാം


ദിയ കെ ബഷീർ
9 A സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം