ജനലിനപ്പുറം പടികടന്ന് റോഡിലേക്കിറിങ്ങാൻ ഒരു കൊതി
കൂട്ടുകാരെ കാണാനും കളിപ്പന്ത് കളിക്കാനും
പാറിനടക്കാനും
മനസ്സിൽ ഒരു മോഹം
പാടില്ല മോനെ പാടില്ല
പുറത്തേക്ക് ഇറങ്ങാൻ പാടില്ല പുറത്തിറങ്ങിയാൽ കൂടെ കൂടും മാനവരാശിതൻ ഖാതകൻ
മനസ്സ്നീറി കരളുനൊന്തു
കനവുകൾ എല്ലാം പൊലിഞ്ഞുപോയി ജനലിനപ്പുറം വിജനവീഥിതൻ
കോണിലേക്ക് ഒന്ന് നോക്കി നിൽക്കെ
ദിശയറിയാതെ ഓടുകയാണ് എന്മനം
കൂരിരുട്ടിൽ പുതു ദീപനാളം തേടി ....
ഈ അവസ്ഥയും കടന്നുപോകും എന്ന പ്രതീക്ഷയോടെ ഞാനിരിക്കെ ....
തഴുകിയകലുന്നു മന്ദമാരുതൻ
പ്രത്യാശതൻ കുളിർ കാറ്റുവീശി.