പല ദിനരാത്രങ്ങൾ കഴിഞ്ഞുപോയി
മൂകമാം ഈ ഭൂമി തേങ്ങിടുന്നു
കാർന്നു തിന്നുന്ന കരവലയത്തിൽ
നീറി വിങ്ങിടും ഭൂമി ദേവി
ഇനി എത്ര നാൾ എത്ര നാൾ
ഈ കരവലയത്തിൽ വീർപ്പുമുട്ടിടും ഭൂമി ദേവി
അന്നവർ ചെയ്ത പാപത്തിൻ ഫലങ്ങൾ
ഒന്നായ് ഇന്നത് നേരിടുന്നു
പക്ഷേ ,തളരില്ല തകരില്ല തകർക്കുവാൻ
അരിയ ഇരുളിന്റെ കൈകളെ പോയിടൂ നീ
തിങ്ങി വന്നിടുമീ വൈറസിൻ കൈകളെ പോയിടൂ നീ
നിനക്കറിയില്ല ഭൂമി തൻ മക്കളാം
ഞങ്ങൾ കരുതി വച്ചതാം ശക്തി
ഇനി എന്തും വന്നോട്ടെ എങ്ങനേം വന്നോട്ടെ
നേരിടും ഞങ്ങൾ പൊരുതിടും ഞങ്ങൾ ചങ്കുറപ്പോടെ.......