സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ബെസ്റ്റ് സ്കൂൾ അവാർഡ്

1992-93 അധ്യയന വർഷത്തിൽ കേരള സർക്കാർ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ബെസ്റ്റ് സ്കൂളായി തിരഞ്ഞെടുക്കപ്പെടുകയും അവാർഡ് നേടുകയും ചെയ്തു. ഹെഡ്മിസ്ട്രസ് വി.എം. സാറാമ്മയുടെ നേതൃത്വത്തിൽ അധ്യാപകരായ സൂസൻ ഡാനിയൽ, സൂസൻ കുര്യൻ, ലിസ്സി ലൂക്കോസ്, ചാന്ദിനി എം ചെറിയാൻ, പ്രീത സി. റെയ്ച്ചൽ എന്നിവർ സേവനമനുഷ്ഠിച്ച ഈ അധ്യയനവർഷത്തിൽ കൈവരിച്ച ഒളിമങ്ങാത്ത നേട്ടമാണ് ഈ അവാർഡ്.

 
ബെസ്റ്റ് സ്കൂൾ അവാർഡ്

നല്ലപാഠം അവാർഡ്

മലയാള മനോരമയുടെ 'നല്ലപാഠം' അവാർഡ് തുടർച്ചയായി രണ്ട് അധ്യയനവർഷങ്ങളിലും (2019,2021) A+ ഗ്രേഡോടുകൂടി കൈവരിക്കുവാൻ സാധിച്ചു.

 
നല്ലപാഠം 2019
 
നല്ലപാഠം 2021

അധ്യാപക അവാർഡ്

മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് 1981-82-ൽ, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. കെ കരുണാകരനിൽനിന്നും സ്കൂളിലെ മുൻ അധ്യാപകനായ ഒ.എം. ചെറിയാൻ ഏറ്റുവാങ്ങി.

സ്കൂളിന്റെ മുൻ പ്രഥമാധ്യാപികയായിരുന്ന വി.എം.സാറാമ്മയും (1991) മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് നേടിയിരുന്നു.

 
മികച്ച അധ്യാപകനുള്ള അവാർഡ് ഏറ്റുവാങ്ങുന്ന ഒ.എം.ചെറിയാൻ