ശ്രീ ചിത്തിര തിരുനാൾ മെമ്മോറിയൽ ചെറുവള്ളി/അക്ഷരവൃക്ഷം/കൈവിടാതെ
കൈവിടാതെ
കുളിച്ച് കുളിച്ച് മടുത്തെന്നു കൈ പരാതി പറഞ്ഞു . മുൻപൊക്കെ നല്ല സ്വാദുള്ള ഭക്ഷണം കഴിക്കാൻ ആയിരുന്നു ഇങ്ങനെ കൈ കഴുകിയിരുന്നത് . ഇപ്പോൾ എപ്പോഴും ചവർപ്പും പുളിയും നുരയും പതയും തന്നെ കൈക്ക് അപസ്മാരം വന്നതുപോലെ ഉണ്ട് . അയൽവക്കത്തെ കൈകളൊക്കെ ഇടക്ക് വന്ന് ക്ഷേമം അന്വേഷിക്കുന്നതായിരുന്നു . ഇപ്പോൾ മതിലിനു മുകളിലൂടെ ഒന്ന് കണ്ടാലായി . കണ്ടാലും അപരിചിതരെ പോലെ കൈകൾ മാറി നടക്കും. എല്ലാവരും കൂടുതൽ സമയം കംപ്യൂട്ടറിനും മൊബൈലിനും മുൻപിൽ ആയതിനാൽ വിരലുകൾക്കൊന്നും വിശ്രമമേയില്ല . പണ്ടത്തേക്കാളും കൂടുതൽ പണി ഇപ്പോഴാണെന്നേ . ചിലരൊക്കെ കൃഷിയിലേക്കും തിരിഞ്ഞിട്ടുണ്ട് .തൂമ്പ പിടിക്കാത്തവരൊക്കെ അത് പിടിക്കുമ്പോൾ ഞങ്ങൾ കൈകൾക്ക് എന്ത് വേദന ആണെന്നോ എന്നവർ അടക്കം പറഞ്ഞു. ഈയിടെ ആയി മുഖത്തിനോട് സങ്കടമൊന്നും പറയാനും പറ്റുന്നില്ല. മുഖമേതോ തുണിക്കുള്ളിൽ മറഞ്ഞിരിക്കുകയല്ലേ. എല്ലാം ഒരു അണു കാരണം ..... അടുത്ത കുളിക്കുള്ള സമയമായി. കഥപറയാൻ സമയമില്ലെന്ന് കൈ വീണ്ടും.......
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 23/ 12/ 2023 >> രചനാവിഭാഗം - കഥ |