ശിവഗിരി എച്ച്.എസ്.എസ് വർക്കല/അക്ഷരവൃക്ഷം/ കാത്തിരിപ്പ്
കാത്തിരിപ്പ്
ഒരു വേനൽക്കാലം. സ്കൂളിൽ വാർഷിക പരീക്ഷ നടക്കുകയാണ്. ആ സ്കൂളിലെ ഒരു കൊച്ച് കുട്ടിയാണ് സായ. അവൾ വലിയ സന്തോഷത്തിലാണ്. വിദേശത്തുനിന്നും അവളുടെ അച്ഛൻ വരുന്നുണ്ട്. എല്ലാവരോടും അച്ഛൻ വരുന്ന കാര്യം പറഞ്ഞു നടക്കുകയാണ് കുഞ്ഞ് സായ. അന്ന് അവൾ വീട്ടിൽ എത്തിയപ്പോൾ അമ്മ ടിവിയിൽ വാർത്ത കാണുകയാണ്. സായ അടുത്ത ദിവസത്തെ പരീക്ഷക്ക് പഠിക്കുകയാണ്. അപ്പോൾ ആണ് അവൾ ആ വാർത്ത കേൾക്കുന്നത് പരീക്ഷകൾ എല്ലാം ഉപേക്ഷിച്ചു. ഒരു മഹാമാരി കാരണം ആണ് പരീക്ഷകൾ ഉപേക്ഷിച്ചത്. കൂടുതൽ ഒന്നും ആലോചിച്ചു സമയം കളയാതെ അവൾ ആ മഹാമരിക്കു നന്ദി പറഞ്ഞു. ഇനി പഠിക്കേണ്ട..... അച്ഛനോടൊപ്പം കറങ്ങി നടക്കുന്നതും സ്വപ്നം കണ്ട് അവൾ ഉറങ്ങി. രാവിലെ ഉറക്കം ഉണർന്ന സായ അമ്മയോട് ചോദിച്ചു അച്ഛൻ എന്ന് വരും. രണ്ടു ദിവസത്തിനകം വരുമെന്ന് അമ്മ പറഞ്ഞപ്പോൾ അവളുടെ സന്തോഷം ഒന്ന് കാണേണ്ടത് ആയിരുന്നു. രണ്ടു ദിവസം കഴിഞ്ഞിട്ടും അച്ഛൻ വന്നില്ല. കുഞ്ഞ് സായക്ക് വല്ലാതെ വിഷമം ആയി. അവൾ അമ്മയോട് ചോദിച്ചു അച്ഛൻ എന്താ വരാതെ. നാളെ വരുമെന്ന അമ്മയുടെ മറുപടി കേട്ടപ്പോൾ വീണ്ടുംകുഞ്ഞ് സായക്ക് സന്തോഷമായി. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും അച്ഛൻ വന്നില്ല. സായയുടെ സങ്കടം കണ്ട് ഒടുവിൽ അമ്മ പറഞ്ഞു അച്ഛന് സുഖമില്ല. പരീക്ഷ മാറ്റാൻ കാരണം ആയ കോവിഡ് എന്ന മഹാമരി തന്റെ അച്ഛനെ പിടികൂടിയിരിക്കുന്നു എന്നത് ഒരു ഞെട്ടലോടെ ആണ് അവൾ തിരിച്ചറിഞ്ഞത്. അവൾക്കു സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. എന്നാൽ തന്റെ സങ്കടം അമ്മയെ വല്ലാതെ വിഷമപ്പെടുത്തി എന്ന് മനസിലാക്കിയ സായ കരച്ചിൽ മതിയാക്കി. ദൈവത്തിനോട് തന്റെ അച്ഛനെ രക്ഷിക്കാൻ കരഞ്ഞു പറയുന്നു.... അച്ഛന് ഒരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞു അമ്മയെ സമാധാനിപ്പിക്കുന്നു...... കുഞ്ഞ് സായയുടെ പ്രാർത്ഥന ദൈവം കേട്ടു. അവളുടെ അച്ഛൻ രോഗ മുക്തനായി. നാട്ടിൽ എത്തി. സായക്കു സന്തോഷമായി. അച്ഛനും അമ്മയും സായയും ഒന്ന് ചേർന്നു അവൾ സ്വപ്നം കണ്ട ദിനങ്ങളിലേക്ക്....... ഭീതി അല്ല കരുതൽ ആണ് വേണ്ടത്
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |