മാപ്പ്

അമ്മയാം പ്രകൃതി നിന്നെ
കൊന്നീടുന്നുദുഷ്ടമനസ്സുകൾ

ചൂഷണങ്ങൾ ചെയ്ത് ചെയ്ത്
നിൻ മനസ്സിനെ നോവിച്ചീടുന്നു
 
ക്ഷമിക്കു ക്ഷമിച്ചീടു
നീ ഞങ്ങളാം മനുഷ്യരോട്

പകരം ചോദിക്കരുത്
അത് താങ്ങാൻ ഞങ്ങൾക്കാവില്ല
ചെയ്തതെല്ലാം തെറ്റെന്നറിയാം
ക്ഷമ ചോദിച്ചീടാൻ അർഹരല്ലെന്നും
എങ്കിലും പ്രകൃതീ നീ ക്ഷമ നൽകണം മാപ്പാക്കണം..........
 

നജഫാത്തിമ പി
7 A ശാന്തിനികേതൻ എച്ച്.എസ്സ്.തിരുവള്ളൂർ
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത