നിറപച്ച തൂകിനിന്നൊരാ
വയലുകൾക്കപ്പുറം
കിളികൾ മൊഴിയുന്ന
പാട്ടുകൾക്കപ്പുറം അരുവികൾക്കപ്പുറം
അതിരുകൾ വന്നിന്നു
കളകളമൊഴുകിയൊരരുവിയിലെല്ലാം
നിറകളഞ്ഞൊഴുകുന്നു
മാലിന്യങ്ങൾ
ഫ്ലാറ്റുകൾ അങ്ങിങ്ങു
പൊങ്ങിവന്നു
മനുഷ്യമനസ്സിനുള്ളിലെ
അതിർ വരമ്പുപോൽ
ജൂൺ അഞ്ചിനിന്നു നാം
ഓർക്കുന്നു നാമാവശേഷി
ക്കുന്നൊരാ പരിസ്ഥിതിയെ
കാരുണ്യാർഹനായൊരാ
നന്മയെ.....