ലോകമെങ്ങും ഭീതിയിലായി
ഉറ്റവരില്ല ഉടയവരില്ല
കൂട്ടിനായി ആരുമില്ല
ആഘോഷമില്ല ആർഭാടമില്ല
റോഡിലാണേൽ വാഹനമില്ല
വീടിനുള്ളിൽ പ്രാർത്ഥനയായി
ഭയത്തോടെ നാം ജീവിക്കുന്നു
നമ്മൾ ചെയ്ത പാപത്തിൻ ഫലമായി
ദൈവം തന്ന ശിക്ഷയാവാം
അടർത്തിമാറ്റാൻ കഴിയില്ലേലും
കഴുകി കളയും ശുചിത്വ ശീലം
അകലം പാലിച്ച നിയമങ്ങൾക്കു മുന്നിൽ
ലോകനന്മക്കായ് അതിജീവിക്കാം
ഒരുമിച്ചു നിന്ന് പ്രതിരോധിക്കാം
കോവിടെന്ന മഹാമാരിയെ ....