വി വി എച്ച് എസ് എസ് താമരക്കുളം/അക്ഷരവൃക്ഷം/വിജനതീരമവാതെ ......
വിജനതീരമവാതെ ......
മാർക്കറ്റിൽ നിന്ന് വിൽപ്പനക്കാരുടെ ശബ്ദങ്ങൾ കേൾക്കാം.... അവിടവിടെ മാലിന്യക്കൂമ്പാരങ്ങൾ, ചീഞ്ഞ മത്സ്യത്തിന്റെ ഗന്ധം തങ്ങി നിൽക്കുന്ന അന്തരീക്ഷം, ആളുകൾ കൂട്ടംകൂടി നിൽക്കുന്നു.... അവിടെത്തന്നെ തുപ്പുകയും മൂക്ക് ചീറ്റുകയും ചെയ്യുന്നു.... അറപ്പിക്കുന്ന കാഴ്ചകൾ..... മത്സ്യങ്ങളെ പൊതിഞ്ഞിരിക്കുന്ന ഈച്ചകൾ മനുഷ്യന്റെ ശരീരത്തിലും പറന്നു പറ്റുന്നു. തീരെ ശുചിത്വം ഇല്ലാത്ത ജനത.. ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലെന്ന മട്ടിൽ സാധനങ്ങൾ വാങ്ങി തിരികെ പോകുന്ന ജനങ്ങൾ... മാർക്കറ്റിന്റെ കവാട ഭാഗത്ത് രണ്ട് മൂന്ന് പോലീസുകാരും ആരോഗ്യ പ്രവർത്തകരും എത്തുകയും കൂട്ടം കൂടി നിന്നവരെ മാറ്റുകയും ചെയ്യുന്നു.ചൈനയിലെ വുഹാനിൽ അനേകം പേരെ കൊന്നൊടുക്കിയ കോവിഡ്- 19 എന്ന വൈറസ് നമ്മുടെ നാട്ടിലും എത്തിയിരിക്കുന്നെന്ന്....!! ഉച്ചഭാഷിണിയിലൂടെ അറിയിപ്പും പുറകാലെ വന്നു. എന്നാൽ ഇതൊന്നും ചിലരുടെ കാതുകളിൽ എത്തുന്നില്ല. ബലപ്രയോഗം തന്നെ വേണ്ടി വരുന്നു നിയന്ത്രണത്തിന്... ആകെമാറ്റങ്ങളുടെ ദിവസങ്ങൾ...... മുതിർന്നവർ കടകളിൽ പോയി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നു, എന്തോ സംഭവിക്കാൻ പോകുന്ന മുഖഭാവമായിരുന്നു അവർക്ക്.... പരീക്ഷകൾ മാറ്റിവച്ചു... മുറികളിൽ അടച്ചിട്ട ഒരു ലോകമായിരുന്നു പിന്നെ... ടി.വിയിലെ വാർത്തകളിൽ മരണത്തിന്റേയും രോഗം ബാധിച്ചവരുടേയും കണക്കുകൾ... അവധിക്കാലത്തെ സ്വപ്നങ്ങൾ ബാക്കിയായി... ടി.വിയിൽ ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പരസ്യങ്ങൾ... വീട്ടിൽ സാനിറ്റൈസർ പുതിയതായി സ്ഥാനം പിടിച്ചു.. റോഡുകൾ വിജനമായി.... ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ നമ്മൾ ഏറെ വൈകിപ്പോയി.... കൊറോണാ വൈറസ് ഇവിടമൊരു വിജനതീരമാക്കാതെ ,നമുക്ക് ശുചിത്വ ബോധത്തോടെ ഇതിന്റെ വ്യാപനം തടയാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ |